വണ്പ്ലസിന്റെ നോര്ഡ് സീരിസിലെ പുതിയ ഫോണ് വരുന്നു; ലോഞ്ച് തീയതി പ്രഖ്യാപിച്ചു

വണ്പ്ലസ് നോര്ഡ് സിഇ4 ലൈറ്റ് ഫൈവ് ജി ഫോണ് തിങ്കളാഴ്ച വിപണിയില് അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു

dot image

വണ്പ്ലസിന്റെ നോര്ഡ് സീരിസിലെ പുതിയ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വണ്പ്ലസ് നോര്ഡ് സിഇ4 ലൈറ്റ് ഫൈവ് ജി ഫോണ് തിങ്കളാഴ്ച വിപണിയില് അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ബജറ്റ് സ്മാര്ട്ട്ഫോണ് വിപണിയില് ഫോണ് വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

5,500mAh ബാറ്ററി, 80W SUPERVOOC ഫാസ്റ്റ് ചാര്ജിംഗ്, 120Hz 2,100nits AMOLED ഡിസ്പ്ലേ, അക്വാ ടച്ച്, 5W റിവേഴ്സ് ചാര്ജിംഗ് എന്നിവയാണ് ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷതകള്. 24,999 രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഡാര്ക്ക് ക്രോം,സെലാഡോണ് മാര്ബിള് എന്നി രണ്ട് നിറങ്ങളില് ഫോണ് ലഭ്യമാണ്. 8+128 വേരിയന്റിനാണ് 24,999 രൂപ. 8ജിബി റാമും 256 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള വേരിയന്റിന് 26,999 രൂപ വില വരും.

ഒക്ടാ കോര് ക്വാല്കോം സ്നാപ്ഡ്രാഗണ് 7 ജെന് 3 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. 256 ജിബി സ്റ്റോറേജ് കപാസിറ്റിയുള്ള വേരിയന്റ് 1TB വരെ വികസിപ്പിക്കാവുന്നതാണ്.

dot image
To advertise here,contact us
dot image