ആകര്ഷണീയമായ ഫീച്ചറുകളുമായി മോട്ടോറോളയുടെ ബജറ്റ് ഫോണ്; മോട്ടോ ജി04

മോട്ടോറോള പുതിയ ബജറ്റ് ഫോണ് ഇന്ത്യയില് അവതരിപ്പിച്ചു

dot image

പുതിയ ബജറ്റ് ഫോണ് ഇന്ത്യയില് അവതരിപ്പിച്ച് പ്രമുഖ സ്മാര്ട്ട്ഫോണ് നിര്മ്മാതാക്കളായ മോട്ടോറോള. മോട്ടോ ജി04 നാലു കളര് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. വെറും 6999 രൂപയ്ക്ക് നിരവധി ഫീച്ചറുകള് ഉള്ള ഫോണാണ് ഇന്ത്യയില് വിപണിയില് ഇറക്കിയത്. ജൂണ് 5 ഉച്ചയ്ക്ക് 12 മണി മുതല് ഫ്ലിപ്പ്കാര്ട്ട് വഴി വില്പ്പനയ്ക്കെത്തും.

മോട്ടോ G04 കോണ്കോര്ഡ് ബ്ലാക്ക്, സീ ഗ്രീന്, സാറ്റിന് ബ്ലൂ, സണ്റൈസ് ഓറഞ്ച് എന്നി നിറങ്ങളിലാണ് വാങ്ങാന് കഴിയുക. അക്രിലിക് ഗ്ലാസ് ഫിനിഷുള്ള മാറ്റ് ടെക്സ്ചര് ഫീച്ചറാണ് മറ്റൊരു സവിശേഷത. ഇത് പോറലിനെ പ്രതിരോധിക്കും. ആന്ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില് പ്രവര്ത്തിക്കുന്ന ഫോണ് 4GB റാമും 64GB സ്റ്റോറേജ് കപാസിറ്റിയുമുള്ള ഒറ്റ മെമ്മറി വേരിയന്റിലാണ് ഇറക്കിയത്.

15W ചാര്ജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയില് പ്രവര്ത്തിക്കുന്ന ഫോണിന് UNISOC T606 പ്രോസസറാണ് കരുത്തുപകരുക. ശക്തമായ ഡോള്ബി അറ്റ്മോസ് സ്പീക്കര്, ഉയര്ന്ന ബ്രൈറ്റ്നസ്, 6.6 ഇഞ്ച് 90Hz റിഫ്രഷ് റേറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്. ഇതിന്റെ പരമാവധി തെളിച്ചം 573 നിറ്റ്സ് ആണ്. സംരക്ഷണത്തിനായി മുകളില് കോര്ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉണ്ട്.

പിന്ഭാഗത്ത് ക്വാഡ് പിക്സല് സാങ്കേതികവിദ്യയുള്ള വിപുലമായ 50എംപി പ്രൈമറി ക്യാമറ സെന്സറുണ്ട്. ഫേസ് റീടച്ച്, ഫെയ്സ് എന്ഹാന്സ്മെന്റ് ടെക്നോളജി എന്നിവയ്ക്കൊപ്പം സെല്ഫികള്ക്കായി മുന്വശത്ത് 5 എംപി സെന്സറും ഇതില് ക്രമീകരിച്ചിട്ടുണ്ട്. ഒരു എസ്ഡി കാര്ഡ് ഉപയോഗിച്ച് സ്റ്റോറേജ് 64 ജിബിയില് നിന്ന് 1 ടിബി വരെ വികസിപ്പിക്കാം. ഉപകരണത്തിന് റാം ബൂസ്റ്റ് ഫീച്ചറും ഉണ്ട്.

dot image
To advertise here,contact us
dot image