സ്റ്റാറ്റസില് ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

പുതിയ അപ്ഡേറ്റ് ലഭ്യമാകുന്നത് വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്ക്ക്

dot image

അടുത്തിടെ നിരവധി അപ്ഡേറ്റുകള് വാട്സ്ആപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്ക്കായി സ്റ്റാറ്റസ് ഫീച്ചറില് പുതിയ അപ്ഡേറ്റുമായി വാടസ്ആപ്പ് എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്സ്ആപ്പ് സ്റ്റാറ്റസുകളായി നീണ്ട വോയ്സ് നോട്ടുകള് അപ്ഡേറ്റാക്കാന് കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്ഫോ റിപ്പോര്ട്ട് പറയുന്നു.

പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്ക്ക് സ്റ്റാറ്റസില് ഒരു മിനിറ്റ് ദൈര്ഘ്യമുള്ള വോയ്സ് നോട്ടുകള് അയയ്ക്കാന് കഴിയും. വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്ക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്ട്ട്.

പുതിയ ഫീച്ചറിലൂടെ തടസമില്ലാതെ ആശയ വിനിമയം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്ക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്ട്ട്.

30 സെക്കന്റിലധികം ദൈര്ഘ്യമുള്ള അറിയിപ്പുകളോ, വിവരങ്ങളോ പങ്കിടുന്നത് എളുപ്പമാക്കാന് പുതിയ അപ്ഡേറ്റ് വരുന്നതിലൂടെ സാധിക്കും. ഉപയോക്താക്കള് മൈക്ക് ബട്ടണ് ആവശ്യാനുസരണം ഹോള്ഡ് ചെയ്ത് വോയ്സ് നോട്ടുകള് റെക്കോര്ഡ് ചെയ്യാം. പുതിയ ഫീച്ചര് നിലവില് വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്ക്ക് ലഭ്യമാണ്.

ഈ ഫീച്ചറിന്റെ പ്രവര്ത്തനം എന്നത്, സാധാരണ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനുപയോഗിക്കുന്ന വിന്ഡൊ തുറക്കുക. ശേഷം മൈക്കിന്റെ സിമ്പല് നല്കിയിരിക്കുന്ന ബട്ടണ് അമര്ത്തുക. സാധാരണ ഓഡിയോ സന്ദേശങ്ങള് അയക്കുന്നതിന് സമാനമാണ് ഇതും. പുതിയ ഫീച്ചര് എല്ലാ ഉപയോക്താക്കള്ക്കും ആദ്യ ഘട്ടത്തില് ലഭിക്കില്ലെന്നാണ് റിപ്പോര്ട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതല് ഉപയോക്താക്കളിലേക്ക് ഫീച്ചര് എത്തുക.

dot image
To advertise here,contact us
dot image