
നമ്മള് തൊട്ടടുത്തിരിക്കുന്ന ഒരാളോട് ഒരു ഡ്രസ് വാങ്ങണമെന്നോ, എവിടെയെങ്കിലും ട്രിപ്പ് പോകണമെന്നോ, എന്തെങ്കിലും ഫുഡ് ഓര്ഡര് ചെയ്യണമെന്നോ ഒക്കെ പറഞ്ഞെന്നിരിക്കട്ടെ. കുറച്ചു കഴിഞ്ഞൊന്ന് ഫോണ് നോക്കിയാല് നമ്മള് സംസാരിച്ച അതേ കാര്യം ഫേസ്ബുക്കിലോ ഇന്സ്റ്റഗ്രാമിലോ ഒക്കെ പരസ്യമായി വരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. നമ്മള് പറയുന്നതെല്ലാം ഫോണ് കേള്ക്കുന്നുണ്ടല്ലേയെന്ന് തമാശയായി നമ്മള് പറയാറുമുണ്ട്. ഇത്തരത്തില് നമ്മള് പറയുന്നതും ചിന്തിക്കുന്നതുമെല്ലാമായ കാര്യങ്ങള് പരസ്യങ്ങളായി നമുക്ക് മുന്നില് തന്നെ വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അടക്കമുള്ള ഏറ്റവും പുതിയ ഡിജിറ്റല് ടെക്നോളജികളെ ഉള്പ്പെടുത്തിയുള്ള പേഴ്സനലൈസ്ഡ് ആഡുകളുടെ ലോകമാണത്.
ഇന്ന് നമ്മുടെ ഓരോ ചലനങ്ങളും ചിന്തകളുമെല്ലാം നമ്മുടെ സംസാരം, ബ്രൗസിംഗ് ഹിസ്റ്ററി, സൈബര് സ്പേസിലെ നമ്മുടെ എന്ഗേജ്മെന്റ്സ് ഇവയെല്ലാം വഴി മൊബൈല്ഫോണുകള് നിരീക്ഷിക്കുന്നുണ്ട്. ഫോണുകളില് ഇന്റര്നെറ്റ് കണക്ഷന് ഉള്ളതിനാല് അവയില് ഒരു വെര്ച്വല് അസിസ്റ്റന്റും എപ്പോഴും പ്രവര്ത്തനക്ഷമമായിരിക്കും. ഇവ നമ്മുടെ സംഭാഷണങ്ങള് കേള്ക്കുന്നുണ്ട്. കൂടാതെ നമ്മള് ചില ആപ്പുകള് ഡൗണ്ലോഡ് ചെയ്യുമ്പോള് നല്കുന്ന പെര്മിഷനുകളും ഇതില് പ്രധാനമാണ്. ചില ആപ്പുകള്ക്ക് മൈക്രോഫോണ് ആക്സസ് ചോദിക്കുമ്പോള് നമ്മള് കൊടുക്കാറില്ലേ. ഇതൊക്കെ നമ്മുടെ സംഭാഷണങ്ങള് പിടിച്ചെടുക്കും.
ഇത്തരത്തില് ഫോണിന് ലഭിക്കുന്ന വിവരങ്ങള് പരസ്യദാതാക്കളുടെ പക്കലെത്തുകയും അതിലൂടെ നമ്മള് സംസാരിച്ചതുമായി ബന്ധപ്പെട്ട പരസ്യങ്ങള് ഫോണിലെത്തുകയുമാണ് ചെയ്യുന്നത്. എന്തെങ്കിലുമൊക്കെ തിരയാനായി ഗൂഗിൾ അസിസ്റ്റന്റിനോടോ, സിരിയോടോ ആവശ്യപ്പെടുമ്പോള് ഈ വിവരങ്ങളും പരസ്യങ്ങള്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആപ്പുകളിലും ഫോണിലെ സെറ്റിങ്സിലും നല്കിയിരിക്കുന്ന ആക്സസ് അനുസരിച്ചാണ് ഈ പ്രവര്ത്തനങ്ങള് നടക്കുന്നത്. ഇത് നിങ്ങളുടെ അനുമതിയോടെ പ്രവര്ത്തിക്കുന്നതിനാല് തന്നെ വിവരങ്ങള് ഫോണ് ശ്രവിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയാനും കഴിയില്ല.
എന്നാല് ഇത് സ്വകാര്യതയുടെയും സുരക്ഷയുടെയും കാര്യത്തില് പ്രശ്നങ്ങള് ഉണ്ടാക്കില്ലേയെന്നതില് പലര്ക്കും ആശങ്കയുമുണ്ടാകും. ഫോണ് പ്രവര്ത്തിക്കാതെ ഇരിക്കുമ്പോഴും വിവരങ്ങള് ആക്സസ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് തോന്നുന്നുണ്ടോ? അതിനും വഴികളുണ്ട്. നമ്മൾ പറയുന്നത് ഫോൺ കേൾക്കുന്നത് ഒഴിവാക്കുന്നതിന് ഏറ്റവും എളുപ്പ മാർഗം വോയ്സ് അസിസ്റ്റൻ്റ് ഫീച്ചർ പൂർണ്ണമായും ഓഫാക്കുക എന്നതാണ്. ആദ്യം സെറ്റിങ്സിൽ പോയി വോയ്സ് അസിസ്റ്റൻ്റ് നിർത്തലാക്കണം. ആദ്യം സെറ്റിംഗ്സ് തുറക്കണം. ശേഷം ആപ്പ്സ് തുറന്ന് അസിസ്റ്റൻഡ് എടുക്കണം.
ഹേ ഗൂഗിൾ ആൻഡ് വോയ്സ് മാച്ച് ഓപ്പൺ ആക്കിയ ശേഷം ഹേ ഗൂഗിൾ ഡിസേബിൾ ചെയ്യണം. മൈക്രോഫോൺ ആക്സസ് ഡിസേബിൾ ചെയ്യാൻ സെറ്റിംഗ്സ് തുറന്ന ശേഷം സെക്യൂരിറ്റി ആൻഡ് പ്രൈവസി ഓപ്ഷൻ എടുക്കണം. പ്രൈവസിയിൽ പെർമിഷൻ മാനേജർ എടുത്ത ശേഷം ഓരോ അപ്പുകളുടെയും മൈക്രോഫോൺ ആക്സസ് ഡിസേബിൾ ചെയ്യാം. ഇനി നിങ്ങളുടെ ഫോണ് സെറ്റിംഗ്സ് പരിശോധിച്ച് നിങ്ങളുടെ ആപ്പുകള്ക്ക് നല്കിയ പെര്മിഷനുകള് മുഴുവനായി ഒന്ന് പരിശോധിക്കുന്നത് നന്നാവും. ചില ആപ്പുകള്ക്ക് മൈക്രോഫോണ് ആക്സസ് ചെയ്യാന് അനുമതി അറിയാതെയെങ്കിലും നമ്മള് നല്കിയിട്ടുണ്ടാകും. സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്നവര്ക്ക് അതൊഴിവാക്കാം...