'നിങ്ങളെല്ലാം എന്താണിപ്പോള് ഇവിടെ എന്ന് ഞങ്ങള്ക്കറിയാം'; ട്രോളി മസ്ക്

രാത്രി എട്ടേമുക്കാലോടെയാണ് മെറ്റ് പ്ലാറ്റ്ഫോമുകളുടെയും പ്രവര്ത്തനം തടസ്സപ്പെട്ടത്

dot image

കൊച്ചി: സോഷ്യല് മീഡിയോ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്സ്റ്റഗ്രാമും സ്തംഭിച്ചതില് പരിഹാസവുമായി എക്സ് ഉടമ ഇലോണ് മസ്ക്. നിങ്ങള് ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില് ഞങ്ങളുടെ സെര്വറുകള് പ്രവര്ത്തിക്കുന്നത് കാരണമാണ്. നിങ്ങളെല്ലാം എന്താണിപ്പോള് ഇവിടെ എന്ന് ഞങ്ങള്ക്കറിയാം. മെറ്റ പ്ലാറ്റ്ഫോമുകളിലെ പ്രതിസന്ധി കുറച്ച് സമയത്തിനകം പരിഹരിക്കാമെന്ന് മാര്ക്ക് സക്കര്ബര്ഗ് എക്സില് കുറിച്ചു.

രാത്രി എട്ടേമുക്കാലോടെയാണ് മെറ്റ പ്ലാറ്റ്ഫോമുകളുടെയും പ്രവര്ത്തനം തടസ്സപ്പെട്ടത്. ഒരു മണിക്കൂറിനുള്ളില് ഫേസ്ബുക്ക് ശരിയായി. മൊബൈല് ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തില് തടസ്സം നേരിട്ടു. അക്കൗണ്ടുകള് ലോഗ് ഔട്ട് ആയി. വീണ്ടും ലോഗിന് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ലോഗിന് ചെയ്യാന് ശ്രമിക്കുമ്പോള് പാസ് വേർഡ് തെറ്റാണെന്ന് നോട്ടിഫിക്കേഷന് വരുന്നതായും വിവരമുണ്ട്. മെറ്റയുടെ തന്നെ ആപ്പായ വാട്ട്സ് ആപ്പ് പ്രവര്ത്തിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image