
വാഷിങ്ടണ്: നാസയുടെ ചൊവ്വാ ദൗത്യ പേടകം ഇന്ജനുവിറ്റി പ്രവര്ത്തനം അവസാനിപ്പിച്ചു. ജനുവരി 18ന് അവസാന ലാന്ഡിംഗിനിടെ ചിറകുകൾക്ക് നേരിട്ട കേടുപാടുകളാണ് കാരണം. രണ്ട് വര്ഷത്തിനിടെ 72 തവണയായി 17 കിലോമീറ്റര് ദൂരം പറന്ന ശേഷമാണ് പ്രവര്ത്തനം നിര്ത്തുന്നത്. പ്രതീക്ഷിച്ചതിനെക്കാള് 14 അധികപ്പറക്കലുകള് പൂര്ത്തിയാക്കാന് ഇന്ജനുവിനിറ്റിക്ക് കഴിഞ്ഞു.
റിപ്പബ്ലിക് ദിനം: മുഖ്യ അതിഥി ഇമ്മാനുവൽ മാക്രോൺ; 3 സേനകളിൽ നിന്നുള്ള വനിതാ സംഘം മാര്ച്ച് ചെയ്യുംചൊവ്വയിലെ എയര്ഫീല്ഡ് ചി എന്ന ഇടത്താണ് ഇന്ജനുവിറ്റി അവസാനം ലാന്ഡ് ചെയ്തത്. റോട്ടോര് ബ്ലേഡുകള്ക്ക് തകരാര് സംഭവിച്ചുവെന്നും ഇനിയും ഉപയോഗപ്പെടുത്താനാവില്ലെന്നും നാസ വ്യക്തമാക്കി. ഭാവി ചൊവ്വാ പര്യവേഷണങ്ങള്ക്ക് വഴികാട്ടിയാണ് ഇന്ജനുവിനിറ്റിയെന്നും നാസ പ്രസ്താവനയില് പറഞ്ഞു. 2021 ഫെബ്രുവരിയിലാണ് ഇന്ജനുവിനിറ്റി ചൊവ്വാ ദൗത്യം ആരംഭിച്ചത്. മാതൃപേടകമായ പെഴ്സിവിയറന്സിന് വഴികാട്ടാനും ഇന്ജനുവിനിറ്റിക്ക് കഴിഞ്ഞു.