കല്ക്കിയിലെ 'ബുജ്ജി'; ഇന്ത്യയിലെ ആദ്യത്തെ എഐ കാര്; അറിയാം പ്രത്യേകതകള്

എഐ കാര് ആയ ബുജ്ജിയാണ് ഇപ്പോള് ഹീറോ

dot image

പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കല്ക്കി 2898 ഒടുവില് തീയേറ്ററുകളില് എത്തിയിരിക്കുകയാണ്. ചിത്രത്തില് പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷല് കാര് ആയ ബുജ്ജിയാണ് ഇപ്പോള് ഹീറോ.

എഐയില് പ്രവര്ത്തിക്കുന്ന ഒരു ഇലക്ട്രിക് വാഹനമാണ് ബുജ്ജി. മാഡ് മാക്സില് നിന്നുള്ള കാറുകളുടെയും ട്രാന്സ്ഫോര്മറുകളുടെ ഐക്കണിക് ലോകത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ വാഹനം. സമാനതകളില്ലാത്ത റോഡ് സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട്, മൂന്ന് ഗംഭീര ടയറുകള് ഈ വാഹനത്തിന് ഉണ്ട്. മുന്വശത്ത് രണ്ട് പിന്നില് ഒരു ഗോളാകൃതിയിലുള്ള ടയര് എന്നിങ്ങനെയാണ്. ഒരു മുഴുവന് ഗ്ലാസ് ഡോം വിദേശത്ത് നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത അലോയ് വീലുകള് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മറ്റുചില പ്രത്യേകതകള്.

ഇരട്ട വൈദ്യുത മോട്ടോറുകള്ക്കൊപ്പം, റിയര്-വീല്-ഡ്രൈവ് മോണ്സ്റ്ററിന് 126 bhp (94 kW) പവര് ഔട്ട്പുട്ടും 9,800 Nm torque ഉം ഉണ്ട്. 47 kWh ബാറ്ററി പായ്ക്കാണ് ബുജ്ജിക്കുള്ളത്. ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയുമുണ്ട്.

dot image
To advertise here,contact us
dot image