സിഎന്ജിയിലും പെട്രോളിലും ഓടിക്കാന് കഴിയുന്ന ബൈക്കുമായി ബജാജ്; രാജ്യത്ത് ആദ്യം

ബൈക്ക് ജൂലൈ 17ന് ഇന്ത്യന് വിപണിയില് അവതരിപ്പിക്കുമെന്ന് കമ്പനി

dot image

ബജാജിന്റെ പുതിയ സിഎന്ജി ബൈക്ക് ജൂലൈ 17ന് ഇന്ത്യന് വിപണിയില് അവതരിപ്പിക്കുമെന്ന് കമ്പനി. സിഎന്ജിയിലും പെട്രോളിലും ഓടിക്കാന് കഴിയുന്ന രാജ്യത്തെ ആദ്യ ബൈക്കായിരിക്കും ഇത്. മെട്രോ നഗരങ്ങളില് സിഎന്ജി നിറയ്ക്കാന് എടുക്കുന്ന സമയം കണക്കിലെടുത്താണ് പെട്രോള് ഇന്ധനവും നിറയ്ക്കാനുള്ള ക്രമീകരണം ഇതില് ഒരുക്കിയിരിക്കുന്നത്.

125 സിസി ബൈക്കില് അഞ്ച് സ്പീഡ് ഗിയര്ബോക്സാണ് വരിക. വിശാലമായി ഇരിക്കാന് പാകത്തിനാണ് ബൈക്കില് സിഎന്ജി ടാങ്ക് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ബജാജ് സിഎന്ജി ബൈക്ക് രണ്ട് വേരിയന്റുകളില് അവതരിപ്പിക്കാനാണ് സാധ്യത.

ഗ്രാമീണ ഇന്ത്യയ്ക്കും നഗരത്തിനും സൗകര്യപ്രദമായ രീതിയിലായിരിക്കും വേരിയന്റുകള്. ഏകദേശം 80,000 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image