ഇന്ത്യയില് ചരിത്രം കുറിച്ച് ചൈനീസ് ബിവൈഡി; 200 യൂണിറ്റുകള് ഒരുമിച്ച് കൈമാറി

ഡല്ഹി, മുംബൈ, ബെംഗളൂരൂ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് 200 'ബിവൈഡി സീല്' നല്കിയത്

dot image

ഇലക്ട്രിക് വാഹനങ്ങളില് ഇന്ത്യയില് ഏറ്റവും കൂടുതല് സ്വീകാര്യത നേടിയ വാഹനമാണ് ബിവൈഡി. ബിവൈഡി അടുത്തിടെ പുറത്തിറക്കിയ ഇലക്ട്രിക് മോഡലാണ് സീൽ. സീലിന്റെ 200 യൂണിറ്റുകളാണ് ബിവൈഡി മേയ് 26ന് ഇന്ത്യയില് വിറ്റഴിച്ചത്. ഇതിനകം പതിനായിരം ബുക്കിങുകളും ഇതിന് ലഭിച്ചിട്ടുണ്ട്. ഡല്ഹി, മുംബൈ, ബെംഗളൂരൂ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് 200 സീല് നല്കിയത്.

ഏപ്രില് അഞ്ചാം തീയതിയാണ് ഈ ഇലക്ട്രിക് സെഡാനെ കമ്പനി ഇന്ത്യയിലെത്തിച്ചത്. ഇക്കഴിഞ്ഞ മാര്ച്ചിലാണ് ബിവൈഡി സീല് അവതരിപ്പിച്ചത്. പുറത്തിറക്കി രണ്ടര മാസത്തിനുള്ളില് വാഹനത്തിന് ലഭിച്ചത് 1000 ബുക്കിങ്ങാണ്. ഫെബ്രുവരി 28-നാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. 200 പേരാണ് അവതരണത്തിന് മുമ്പുതന്നെ ഈ വാഹനം ബുക്ക് ചെയ്തത്. അവതരിപ്പിച്ച 15 ദിവസം പിന്നിട്ടതോടെ ബുക്കിങ് 500-ലേക്ക് എത്തുകയായിരുന്നു.

ഇ6(e6), അറ്റോ 3 (Atto 3) എന്നിവയ്ക്ക് ശേഷം ബിവൈഡി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് സീല്. ഒറ്റ ചാര്ജില് 650 കിലോമീറ്റര് വരെ ഡ്രൈവിങ് മൈലേജ് വാഗ്ദാനം ചെയ്യുന്ന മോഡലിന് 41 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. ഡൈനാമിക്ക് മോഡലില് 61.4 കിലോവാട്ട് ബാറ്ററിയാണുള്ളത്. 204 ബിഎച്ച്പി. പവറും 310 എന്എം ടോര്ക്കുമുള്ള ഈ വാഹനം 510 കിലോമീറ്റര് റേഞ്ച് ഉറപ്പുനല്കുന്നു. പ്രീമിയം വേരിയന്റില് 82.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് നല്കിയിട്ടുള്ളത്. 650 കിലോമീറ്റര് റേഞ്ച് നല്കുന്ന ഈ മോഡല് 312 ബിഎച്ച്പി പവറും 360 എന്എം ടോര്ക്കും ഉത്പാദിപ്പിക്കും. ഇതേ ബാറ്ററിയാണ് പെര്ഫോമെന്സ് മോഡലിലും. ഇതിന് മോട്ടോര് 560 പിഎസ് പവറും 670 എന്എം ടോര്ക്കുമേക്കുമാണുള്ളത്. റേഞ്ച് 580 കിലോമീറ്ററാണ്.

61.44kWh, 82.56kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് വാഹനം എത്തുന്നത്. 3.8 സെക്കന്ഡിനുള്ളില് 100 കിലോമീറ്റര് വരെ വേഗത കൈവരിക്കാന് കഴിയുന്ന കരുത്തുറ്റ വാഹനമാണ് സീല്.

dot image
To advertise here,contact us
dot image