എട്ടിൽ ഏഴും പിടിച്ചു; ആരോഗ്യ സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി യുഡിഎസ്എഫ്

വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു

Ajay George
1 min read|01 Dec 2024, 02:13 pm
dot image

തൃശൂർ: കേരള ആരോഗ്യ സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ 8 ൽ 7 സീറ്റിലും വിജയിച്ച് കെ എസ് യു - എം എസ് എഫ് മുന്നണി.

മോഡേൺ മെഡിസിൻ വിഭാഗത്തിൽ കൃഷ്ണ പ്രസാദ് (കെ.എസ്.യു), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ -മുഹമ്മദ് മുസമ്മിൽ (എം എസ് എഫ്),നഴ്സിംഗ് - സനീം ഷാഹിദ് (എം എസ് എഫ്) ഫർമസി ജനറൽ - മുഹമ്മദ് സൂഫിയൻ യു (എം എസ് എഫ്), ഫർമാസി വുമൺ റിസേർവ്ഡ് - സഫാ നസ്രിൻ അഷ്‌റഫ് (എം എസ് എഫ്), മെമ്പർ അദർ സബ്ജെക്ട് -മുഹമ്മദ് അജ്മൽ റോഷൻ (കെ എസ് യു), മെമ്പർ അദർ സബ്ജെക്ട് വുമൺ റിസേർവ്ഡ് -അഹ്സന എൻ (കെ എസ് യു) എന്നിവരാണ് വിജയിച്ചത്.

dot image
To advertise here,contact us
dot image