പ്രതീക്ഷകള് അസ്തമിച്ചു, ജോയിയുടെ മൃതദേഹം കണ്ടെത്തി; സ്ഥിരീകരിച്ച് ഉദ്യോഗസ്ഥര്

തെരച്ചില് മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

dot image

തിരുവനന്തപുരം: ആമയിഴഞ്ചാന് തോട്ടില് കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തെരച്ചില് മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായായിരുന്നു മൃതദേഹം. റെയില്വേയില് നിന്നുള്ള വെള്ളം ഒവുകിയെത്തുന്നത് ഇവിടെയാണ്.

46 മണിക്കൂര് നീണ്ട തെരച്ചിലാണ് അവസാനിച്ചിരിക്കുന്നത്. നാവിക സേനയുടെ മുങ്ങല് വിദഗ്ധരുടെ നേതൃത്വത്തില് ഇന്ന് തെരച്ചില് ആരംഭിച്ചിരുന്നു.

തമ്പാനൂര് റെയില്വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന് തോട്ടിലെ മാലിന്യങ്ങള് വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില് ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില് പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്വേയുടെ താല്ക്കാലിക തൊഴിലാളിയായ ജോയി.

dot image
To advertise here,contact us
dot image