പ്രസിഡന്റ് രാജിവെച്ചു; ചാലിശ്ശേരിയില് യുഡിഎഫ് ഭരണ പ്രതിസന്ധിയില്

ആകെയുള്ള 15 സീറ്റില് 8 യുഡിഎഫ്, 7 എല്ഡിഎഫ് എന്ന നിലയിലാണ് കക്ഷിനില.

dot image

പാലക്കാട്: പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. കോണ്ഗ്രസിലെ എ വി സന്ധ്യയാണ് രാജിവെച്ചത്. കോണ്ഗ്രസിലെ മറ്റാരു അംഗവുമായുള്ള അഭിപ്രായ വ്യത്യാസമാണ് അപ്രതീക്ഷിത രാജിയില് കലാശിച്ചത്. ഇതോടെ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് പ്രതിസന്ധിയിലായി.

ആകെയുള്ള 15 സീറ്റില് 8 യുഡിഎഫ്, 7 എല്ഡിഎഫ് എന്ന നിലയിലാണ് കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം സന്ധ്യ വാര്ഡ് മെമ്പര് സ്ഥാനവും രാജിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ഇരുകക്ഷികള്ക്കും 7 വീതം അംഗങ്ങളായി.

dot image
To advertise here,contact us
dot image