മലപ്പുറം അരീക്കോട് വന് കുഴല്പ്പണ വേട്ട; എട്ടംഗ സംഘം പൊലീസ് പിടിയില്

30,47,300 രൂപയുടെ കുഴല്പ്പണം പിടികൂടി

dot image

മലപ്പുറം: മലപ്പുറം അരീക്കോട് കുഴല്പ്പണവുമായി എട്ടംഗ സംഘം പൊലീസ് പിടിയിലായി. അരീക്കോട് പൊലീസ് നടത്തിയ പരിശോധനയിലാണ് 30,47,300 രൂപയുടെ കുഴല്പ്പണം പിടികൂടിയത്.

അരീക്കോട് മേല്മുറി പുളിയക്കോട് സ്വദേശികളായ മുള്ളന് ചക്കിട്ടക്കണ്ടിയില് വീട്ടില് യൂസഫലി (26), കൊട്ടക്കാടന് വീട്ടില് ഇസ്മായില് (36), ഓട്ടുപാറ വീട്ടില് സലാഹുദ്ധീന് (21), മലയന് വീട്ടില് ഫാഹിദ് (23), ചാത്തനാടിയില് വീട്ടില് ഫൈസല് ( 22), കൊട്ടക്കാടന് വീട്ടില് സല്മാനുല് ഫാരിസ് ( 23), കണ്ണന് കുളവന് വീട്ടില് മുഹമ്മദ് ശാക്കിര് (22), കാളികാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടന് വീട്ടില് ജാബിര് (35) എന്നിവരാണ് പൊലീസ് പിടിയിലായത്. സംഭവത്തില് കൂടുതല് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

ജില്ലാ കളക്ടര്മാര്ക്ക് മാറ്റം; ശ്രീറാം വെങ്കിട്ടരാമന് ധനവകുപ്പിന്റെ ജോ. സെക്രട്ടറി
dot image
To advertise here,contact us
dot image