ആമയിഴഞ്ചാന് തോട്ടിലകപ്പെട്ട് മരിച്ച ജോയിയുടെ സംസ്കാര ചടങ്ങുകള് പൂര്ത്തിയായി

46 മണിക്കൂര് നീണ്ട തെരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്

dot image

തിരുവനന്തപുരം: ആമയിഴഞ്ചാന് തോട്ടിലകപ്പെട്ട് മരിച്ച ജോയിയുടെ സംസ്കാര ചടങ്ങുകള് പൂര്ത്തിയായി. പ്രാര്ത്ഥനാ ചടങ്ങുകള്ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തില്പ്പെട്ട ജോയിയുടെ മൃതദേഹം 46 മണിക്കൂര് നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

റെയില്വേയില് നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം ജീര്ണിച്ച അവസ്ഥയില് കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റര് അകലെയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളില് പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയതെന്ന് മേയര് പറഞ്ഞു. തമ്പാനൂര് റെയില്വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന് തോട്ടിലെ മാലിന്യങ്ങള് വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്പ്പെട്ട് കാണാതായത്.

dot image
To advertise here,contact us
dot image