
തിരുവനന്തപുരം: ആമയിഴഞ്ചാന് തോട്ടിലകപ്പെട്ട ജോയിയുടെ രക്ഷാദൗത്യത്തില് തെറ്റും ശരിയും നോക്കേണ്ട സമയമല്ല ഇതെന്ന് കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. ഇപ്പോള് തൊഴിലാളിയുടെ ജീവനാണ് പ്രധാനം. മാലിന്യ നീക്കത്തിലടക്കം നഗരസഭയുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. ഭാവിയില് ഇത്തരം വീഴ്ചകള് ഉണ്ടാകരുതെന്നും മുരളീധരന് അഭിപ്രായപ്പെട്ടു. ആമയിഴഞ്ചാന് തോടിലെ മാലിന്യ നീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം.
മഴക്കാല ശുചീകരണ പ്രവര്ത്തനം നടക്കാത്തതില് പ്രതിപക്ഷം വിമര്ശനം ഉന്നയിച്ചിരുന്നുവെന്നും അന്ന് തദ്ദേശമന്ത്രി ഉള്പ്പെടെ തങ്ങളെ പരിഹസിച്ചിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു. സംഭവത്തില് കാര്പ്പറേഷനും റെയില്വേയും പരസ്പരം പഴിചാരുകയാണ്. ഇപ്പോള് സര്ക്കാരും കോര്പ്പറേഷനും തദ്ദേശ വകുപ്പും നോക്കുകുത്തിയായി നില്ക്കുകയാണ്. സര്ക്കാരിന്റെ കെടുകാര്യസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാന് അപകടം. ദുരന്തത്തിന്റെ രക്ഷാപ്രവര്ത്തനത്തില് റെയില്വേ സഹകരിക്കുന്നില്ലെന്നാണ് കോര്പ്പറേഷന്റെ പരാതി. കോര്പ്പറേഷനും റെയില്വേയും തമ്മില് ഇപ്പോള് തര്ക്കത്തിലാണ്. ഈ തര്ക്കം തീര്ക്കാന് എന്തുകൊണ്ടാണ് സര്ക്കാര് ഇടപെടാത്തതെന്നും വി ഡി സതീശന് ചോദിച്ചിരുന്നു. തുടര്ന്ന് ഇതിന് മറുപടിയുമായി മന്ത്രി വി ശിവന്കുട്ടിയും രംഗത്തെത്തിയിരുന്നു.
രക്ഷാദൗത്യത്തിനായി സര്ക്കാര് എല്ലാ സാധ്യതകളും ഉപയോഗിച്ചതായി മന്ത്രി വി ശിവന് കുട്ടി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശരിയല്ല. ഇതുവരെയായി അദ്ദേഹം സ്ഥലത്തെത്തിയില്ല. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. റെയില്വേയുടെ വീഴ്ചയാണ് വിഷയത്തില് സംഭവിച്ചിരിക്കുന്നത്. കോര്പ്പറേഷനെ കുറ്റം പറയാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആമയിഴഞ്ചാന് അപകടം; റെയില്വേ സ്റ്റേഷനില് ശരിയായ രീതിയില് മാലിന്യ നീക്കം നടക്കുന്നില്ല; മേയര്പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന് പാടില്ലാത്തതാണ് സംഭവിച്ചത്. സഹകരിക്കാന് പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവാണ് ഇവിടെ. ഇവിടെ നടക്കുന്ന രക്ഷാപ്രവര്ത്തനം അദ്ദേഹം വന്ന് കാണണം. ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് ഇപ്പോള് നടത്തിയിരിക്കുന്നത്. അദ്ദേഹം പ്രസ്താവന പിന്വലിക്കണം. ടെലഫോണില് എന്താ എന്ന് എങ്കിലും വിളിച്ച് അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതേ തുടര്ന്നാണ് കെ സുധാകരന്റെ പ്രതികരണം.