
പാലക്കാട്: ഒഴുക്കില്പ്പെട്ട് യുവാവിനെ കാണാതായി. പാലക്കാട് മണ്ണാര്ക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിലാണ് യുവാവിനെ കാണാതായത്. മണ്ണാര്ക്കാട് അണ്ടിക്കുണ്ട് ശിവഭവനത്തില് മണികണ്ഠന്റെ മകന് വിജയ് (21) ആണ് ഒഴുക്കില്പ്പെട്ടത്.
സുഹൃത്തുക്കള്ക്കൊപ്പം ഇന്ന് വൈകുന്നേരം ചെറുപുഴയില് കുളിക്കാന് ഇറങ്ങിയതായിരുന്നു. മണ്ണാര്ക്കാട് അഗ്നിശമന സേനയും കല്ലടിക്കോട് പൊലീസും ചേര്ന്ന് തിരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ വീണ്ടും തിരച്ചില് ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു.