യൂട്യൂബില് നോക്കി ഹിപ്നോട്ടിസംപരീക്ഷണം; ബോധരഹിതരായി വിദ്യാര്ത്ഥികള്, മണിക്കൂറുകള് മുള്മുനയില്

വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം

dot image

തൃശൂര്: തൃശൂരിലെ സ്കൂളില് ഹിപ്നോട്ടിസം പരീക്ഷിച്ച വിദ്യാര്ത്ഥികള് ബോധരഹിതരായി. യൂട്യൂബ് നോക്കിയാണ് വിദ്യാര്ത്ഥികള് ഹിപ്നോട്ടിസം പരീക്ഷിച്ചത്. പത്താം ക്ലാസ് വിദ്യാര്ത്ഥികളായ മൂന്ന് പെണ്കുട്ടികളും ഒരാണ്കുട്ടിയുമായാണ് ബോധരഹിതരായത്. വെള്ളം തളിച്ച് ഉണര്ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ മണിക്കൂറുകള് അധ്യാപകരും വിദ്യാര്ത്ഥികളും ആശങ്കയുടെ മുള്മുനയിലായി.

വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. വിദ്യാര്ത്ഥികള് വിവരമറിയിച്ചതിനെ തുടര്ന്ന് പ്രധാനാധ്യാപികയും അധ്യാപരും സ്ഥലത്തുണ്ടായിരുന്നു പിടിഎ പ്രസിഡന്റും ക്ലാസ് റൂമിലെത്തി. രണ്ട് പെണ്കുട്ടികളും ആണ്കുട്ടിയുമാണ് ആദ്യം ബോധരഹിതരായത്. വെള്ളം തളിച്ചിട്ടും ഉണരായതോടെ ഉടന് തന്നെ കുട്ടികളെ താലൂക്ക് ആശുപത്രിയില് എത്തിച്ചു. പ്രാഥമിക ചികിത്സ നല്കുന്നതിനിടെ മൂന്ന് പേരു സാധാരണ നിലയിലായി. ഇവരെ തിരികെ സ്കൂളില് എത്തിച്ചപ്പോഴാണ് മറ്റൊരു പെണ്കുട്ടി ബോധരഹിതയായത്.

ഈ കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്ക് എആര് മെഡിക്കല് സെന്ററിലേക്കും മാറ്റി. സംഭവത്തിന്റെ പശ്ചാത്തലത്തില് തിങ്കളാഴ്ച രാവിലെ അടിയന്തര പിടിഎ യോഗം വിളിച്ചുചേര്ത്തിട്ടുണ്ട്.

വിദ്യാര്ത്ഥികള് ഇത്തരം പരീക്ഷണങ്ങള് നടത്തുന്നത് അപകടകരമാണെന്ന് ഡോക്ടര്മാര് പറയുന്നു. യൂട്യൂബില് കണ്ട് ഹിപ്നോട്ടിസം പോലുള്ളവ പരീക്ഷിക്കുന്നത് അപകടരകരമാണ്. വൈദഗ്ധ്യമില്ലാത്തവര് ഇത് ചെയ്താല് അബോധാവസ്ഥയിലാകാന് സാധ്യതയുണ്ടെന്നും ഡോക്ടര്മാര് മുന്നറിയിപ്പ് നല്കുന്നു.

dot image
To advertise here,contact us
dot image