അരോമ മണി അന്തരിച്ചു

തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം

dot image

പ്രമുഖ സിനിമാ നിര്മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം.

അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്സ് ബാനറുകളില് 62ഓളം സിനിമകള് നിര്മ്മിച്ച അരോമ മണിയുടെ ആദ്യനിര്മ്മാണ സംരംഭം 1977ല് റിലീസ് ചെയ്ത മധു നായകനായ 'ധീരസമീരെ യമുനാതീരെ' ആയിരുന്നു. 'തിങ്കളാഴ്ച നല്ല ദിവസം', 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' തുടങ്ങിയ ചിത്രങ്ങള്ക്ക് ദേശീയ അവാര്ഡ് ലഭിച്ചിട്ടുണ്ട്.

ഏഴ് ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുണ്ട്. 'ആ ദിവസം' (1982), 'കുയിലിനെത്തേടി' (1983), 'എങ്ങനെ നീ മറക്കും' (1983), 'മുത്തോടു മുത്ത്' (1984), 'എന്റെ കളിത്തോഴന്' (1984), 'ആനക്കൊരുമ്മ' (1985), 'പച്ചവെളിച്ചം' (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത മറ്റ് സിനിമകള്.

dot image
To advertise here,contact us
dot image