
തിരുവനന്തപുരം: റിപ്പോർട്ടർ ലൈവത്തോണിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിലെ പ്രശ്നങ്ങളിൽ ഉടൻ നടപടിയെന്ന് മന്ത്രി അറിയിച്ചു. ടോയ്ലെറ്റുകളുടെ നടത്തിപ്പ് ഏജൻസിയെ ഏൽപ്പിക്കും. ഒഴിഞ്ഞു കിടക്കുന്ന കെഎസ്ആർടിസി കെട്ടിടങ്ങളിലേക്ക് പരമാവധി സർക്കാർ ഓഫിസുകൾ മാറ്റും. കോഴിക്കോട്ടെ ടെർമിനലിന്റെ അറ്റക്കുറ്റപ്പണികൾ നടത്തേണ്ടത് പാട്ടക്കരാർ ഏറ്റെടുത്ത കമ്പനിയെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ടർ ബിഗ് ഇമ്പാക്ട്
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി നടത്തിയ ലൈവത്തോണിൽ ഉയർന്ന പ്രശ്നങ്ങളിൽ ഉടൻ നടപടിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ബസ് ടെർമിനലുകളുടെ നവീകരണത്തിന് സ്ഥലം എംഎൽഎമാർ സഹായിക്കണമെന്നും മന്ത്രി. ആദ്യഘട്ടത്തിൽ പത്തിടങ്ങളിൽ ടോയ്ലറ്റുകളുടെ നടത്തിപ്പ് സുലഭ് എന്ന ഏജൻസിയെ ഏൽപ്പിക്കും. ആർടിഒ ഓഫീസുകൾ ഉൾപ്പടെ പരമാവധി സർക്കാർ ഓഫിസുകൾ കെഎസ്ആർടിസി കെട്ടിടങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട്ടെ കെഎസ്ആർടിസി ടെർമിനലിന്റെ അറ്റകുറ്റപണികൾ നടത്തേണ്ടത് പാട്ടക്കരാർ ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സ് ആണ്. എറണാകുളം കെഎസ്ആർടിസി ടെർമിനലിന്റെ നവീകരണം ഉടൻ നടത്തുമെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.