പെട്രോള് പമ്പിലെ ഗുണ്ടായിസം; പൊലീസുകാരനെ സസ്പെന്ഡ് ചെയ്യാന് ഐജിയുടെ നിര്ദേശം

കണ്ണൂര് ടൗണിലെ എന്കെബിടി പെട്രോള് പമ്പിലാണ് സംഭവം

dot image

കണ്ണൂര്: പെട്രോള് പമ്പില് ഗുണ്ടായിസം കാണിച്ച പൊലീസുകാരനെ സസ്പെന്ഡ് ചെയ്യാന് ഐജിയുടെ നിര്ദേശം. കണ്ണൂര് ടൗണ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര് സന്തോഷ് കുമാറാണ് കാറില് പെട്രോള് അടിച്ച് പൈസ നല്കാതെ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാന് ശ്രമിച്ചത്. കാറിന്റെ ബോണറ്റില് തൂങ്ങി കിടന്ന ജീവനക്കാരന് അശോകനെയും കൊണ്ട് കാര് ഏറെ ദൂരം പോയി.

കണ്ണൂര് ടൗണിലെ എന്കെബിടി പെട്രോള് പമ്പിലാണ് സംഭവം. പൊലീസുകാരന് പമ്പില് വന്നു ഫുള് ടാങ്ക് അടിക്കാന് ആവശ്യപ്പെട്ടുവെന്നും പൈസ ചോദിച്ചപ്പോള് വണ്ടി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ജീവനക്കാരന് പറഞ്ഞു. പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. മുമ്പ് കണ്ണൂര് കളക്ടറേറ്റിന് മുന്നിലെ പെട്രോള് പമ്പില് പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയതും സന്തോഷായിരുന്നു.

dot image
To advertise here,contact us
dot image