ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്ത്തകര് സ്റ്റേഷനില് പൊലീസുകാരെ കയ്യേറ്റം ചെയ്തു

പൊലീസ് മര്ദിച്ചെന്ന് ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്ത്തകര്

dot image

ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില് ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്ത്തകര് പൊലീസുകാരെ കയ്യേറ്റം ചെയ്തു. സംഭവത്തില് നാല് സിപിഐഎം പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു. പൊതുസ്ഥലത്ത് കാറിലിരുന്ന് മദ്യപിച്ചതിന് ഒരു സംഘം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഈ സംഭവത്തില് പിടികൂടിയ യുവാക്കളെ ഇറക്കാനായി സ്റ്റേഷനില് എത്തിയ പ്രവര്ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില് പൊതുസ്ഥലത്ത് മദ്യപിച്ചതിനും കൃത്യനിര്വ്വഹണ്ം തടസ്സപ്പെടുത്തിയതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. എന്നാല്, പൊലീസ് മര്ദിച്ചെന്ന് ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്ത്തകര് ആരോപിച്ചു.

ആമയിഴഞ്ചാന് അപകടം; ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു
dot image
To advertise here,contact us
dot image