
കണ്ണൂര്: കണ്ണൂരില് യൂത്ത് കോണ്ഗ്രസ്സില് പൊട്ടിത്തെറി. യൂത്ത് കോണ്ഗ്രസ്സ് ജില്ലാ പ്രസിഡന്റ് വിജില് മോഹനെതിരെയാണ് ഭാരവാഹികള് രംഗത്തെത്തിയിരിക്കുന്നത്. കെ സുധാകര വിഭാഗത്തിലെ നേതാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായി പ്രവര്ത്തിക്കുന്നുവെന്നും ഇതിന് സംസ്ഥാന പ്രസിഡന്റ് കൂട്ടുനില്ക്കുന്നുവെന്നും ഭാരവാഹികള് ആരോപിച്ചു.
സംഭവത്തില് പ്രതിഷേധിച്ച് കെ സുധാകര വിഭാഗത്തിലെ 62 നേതാക്കള് രാജി സമര്പ്പിച്ചു. ഒരു സംസ്ഥാന ഭാരവാഹി, 11 ജില്ലാ ഭാരവാഹികള്, എട്ട് ബ്ലോക്ക് പ്രസിഡന്റുമാര്, 42 മണ്ഡലം പ്രസിഡന്റുമാര് എന്നിവര് ഉള്പ്പെടെയാണ് യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി ആര് ശ്രീനിവാസന് രാജി സമര്പ്പിച്ചത്.
ഭരണ വിരുദ്ധ വികാരം വില്ലനായി; എല്ഡിഎഫ് 'തോറ്റു തൊപ്പിയിട്ടു'; എന്സിപി