
തൃശ്ശൂര്: യൂട്യൂബ് നോക്കി ഹിപ്പ്നോട്ടിസം പരിശീലനത്തിലേര്പ്പെട്ട നാല് വിദ്യാര്ഥികള് ബോധരഹിതരായി. കൊടുങ്ങല്ലൂര് വികെ രാജന് സ്മാരക ഗവണ്മെന്റ് ഹൈസ്കൂളില് വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആണ്കുട്ടിയും മൂന്ന് പെണ്കുട്ടികളുമാണ് സ്വയം ഹിപ്നോട്ടിസം നടത്തിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പില് ബലം പ്രയോഗിച്ചതോടെയാണ് കുട്ടികള് ബോധരഹിതരായത്.
ആദ്യം മൂന്ന് വിദ്യാര്ത്ഥികളാണ് ബോധരഹിതരായത്. ഇവരെ അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ചേര്ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇതിനിടയിലാണ് മറ്റൊരു പെണ്കുട്ടി കൂടി ബോധരഹിതയായത്. പെണ്കുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടര്ന്ന് എ ആര് മെഡിക്കല് സെന്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
'പ്രമോദ് കോട്ടൂളിയെ പാര്ട്ടിയില് നിന്ന് പുറത്താക്കി'; പ്രഖ്യാപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറികുട്ടികള് ബോധരഹിതരായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്കൂള് അധികൃതര് അറിയിച്ചു. വിദ്യാര്ത്ഥികളിലെ ഇത്തരം പ്രവണതകള് ഒഴിവാക്കാന് ബോധവത്ക്കരണം നടത്തുമെന്ന് പിടിഎ പ്രസിഡന്റ് ടി എ നൗഷാദ് പറഞ്ഞു.