പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ചു; തെലങ്കാനയിൽ കാമുകിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി യുവാവ്

തെലങ്കനയിലെ വാറങ്കൽ ജില്ലയിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം

dot image

ഹൈദരാബാദ്: കാമുകിയുടെ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പ്രണയത്തിൽ നിന്ന് പെണ്കുട്ടിയെ നിർബദ്ധിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി പെൺകുട്ടിയെയും ഇവരുടെ അനിയനെയും ആക്രമിച്ചതായും റിപ്പോർട്ടുണ്ട്.

വീടിൻ്റെ വരാന്തയിൽ ഉറങ്ങി കിടന്ന കുടുംബത്തെ കത്തിയുമായി എത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മാതാപിതാക്കൾ മരിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒരുമിച്ച് താമസം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. അതിന് ശേഷം പെൺകുട്ടി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

തന്നിൽ നിന്ന് വേർപ്പെടുത്തി പെൺകുട്ടിയെ മാതാപിതാക്കൾ കൊണ്ടുപോയെന്നാരോപിച്ചായിരുന്നു യുവാവിന്റെ ആക്രമണം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

നികുതി വെട്ടിപ്പ് കേസ്; ഹൈക്കോടതിയില് അപ്പീല് നല്കി സുരേഷ് ഗോപി
dot image
To advertise here,contact us
dot image