
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെ പുറത്താക്കി നേതൃത്വം. ചങ്ങനാശേരിയിലെ മുൻ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ കെപിസിസിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
യുഡിഎഫ് യോഗം അലങ്കോലപ്പെടുത്തി എന്നടക്കമുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയെത്തുടർന്നാണ് നടപടി. കെപിസിസി ജനറൽ സെക്രട്ടറിയായ മുതിർന്ന നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും സെബാസ്റ്റ്യൻ മാത്യുവിനെതിരെ ആരോപണം ഉണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യസഭാ സീറ്റ്; സിപിഐ കൗണ്സിലില് വാദപ്രതിവാദങ്ങള്