
കൊച്ചി: മലയാറ്റൂരിൽ കുട്ടിയാന കിണറ്റില്‍ വീണു. ഇല്ലിത്തോട്ടിൽ സാജുവിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടാനക്കൂട്ടത്തിൽ പെട്ട കുട്ടിയാന വീണത്. സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനക്കൂട്ടത്തെ തുരത്തിയാൽ മാത്രമേ കുട്ടിയാനയെ കിണറ്റിൽ നിന്നും കയറ്റാനുള്ള രക്ഷാദൗത്യം ആരംഭിക്കാൻ സാധിക്കുകയുള്ളു. കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള നീക്കത്തിലാണ് ദൗത്യസംഘം.