തൃശൂരില് ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്,കുറുകെ സ്കൂള് വാന്;ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

ട്രെയിന് വരുമ്പോള് സ്കൂള് വാന് കുറുകെ കടക്കുകയായിരുന്നു

dot image

തൃശൂര്: ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന് എത്തി. തൃശൂര് തൈക്കാട്ടുശ്ശേരി റയില്വേ ഗേറ്റ് അടയ്ക്കും മുമ്പേയാണ് ട്രെയിന് എത്തിയത്. ട്രെയിന് വരുമ്പോള് സ്കൂള് വാന് കുറുകെ കടക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന് ദുരന്തം ഒഴിവായത്.

ജനശതാബ്ദി ട്രെയിനാണ് ഗേറ്റ് അടക്കുന്നതിന് മുമ്പേ എത്തിയത്. 300 മീറ്റര് മാത്രം അകലെയെത്തിയപ്പോഴാണ് ട്രെയിന് കണ്ടതെന്ന് സ്കൂള് വാനിന്റെ ഡ്രൈവര് വിജയകുമാര് പറഞ്ഞു. സംഭവം നടക്കുമ്പോള് മൂന്ന് വിദ്യാര്ത്ഥികളാണ് വാനില് ഉണ്ടായിരുന്നത്.

സംഭവത്തെ തുടര്ന്ന് ട്രെയിന് ഗേറ്റിന് സമീപം ട്രാക്കില് നിര്ത്തി. ഗേറ്റ് കീപ്പര് ഗ്രീന് സിഗ്നല് നല്കാതെ ട്രെയിന് കടന്നുപോകില്ലായിരുന്നുവെന്ന് വിഷയത്തില് റെയില്വേ പ്രതികരിച്ചു.

dot image
To advertise here,contact us
dot image