തൃശൂരില് ടൂവീലര് സ്പെയര്പാര്ട്സ് ഗോഡൗണില് തീപിടിത്തം; ഒരു മരണം

സ്ഥാപനം പൂര്ണമായി കത്തിനശിച്ചു

dot image

തൃശൂര്: ടൂ വീലര് സ്പെയര്പാര്ട്സ് ഗോഡൗണില് വന് അഗ്നിബാധ. മുളങ്കുന്നത്തുകാവ് കോഴിക്കുന്നിലുണ്ടായ അപകടത്തില് ഒരാള് മരിച്ചു. നെന്മാറ സ്വദേശി ലിബിനാണ് മരിച്ചത്. സ്ഥാപനത്തിലെ വെല്ഡിങ് തൊഴിലാളിയാണ് ലിബിന്.

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫയര്ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

സ്ഥാപനം പൂര്ണമായി കത്തിനശിച്ചു. വിദേശത്തുനിന്നെത്തിച്ച ബൈക്കുകള് അടക്കം ഗോഡൗണില് ഉണ്ടായിരുന്നുവെന്നാണ് വിവരം. നാട്ടുകാരാണ് തീ പടരുന്നത് ആദ്യം കണ്ടത്.

dot image
To advertise here,contact us
dot image