തീക്കാറ്റ് സാജന്റെ ഭീഷണിയെത്തി,'കുട്ടികളെ വിട്ടയക്കണം, അല്ലെങ്കിൽ സ്റ്റേഷൻ ബോംബ് വെച്ചുപൊട്ടിക്കും'

പിടികൂടിയ 32 പേരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു

dot image

തൃശൂർ: തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരുടെ ജീവൻ അപായപ്പെടുത്തുമെന്ന് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണി. പൊലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തീക്കാറ്റ് സാജന്റെ ഭീഷണി.

ഫോൺ സന്ദേശമായിട്ടാണ് ഭീഷണി എത്തിയത്. കഴിഞ്ഞ ദിവസം ഇയാളുടെ പിറന്നാൾ ആഘോഷിക്കാനായി മുപ്പത്തിരണ്ടോളം വരുന്ന യുവാക്കൾ തെക്കേ ഗോപുരനടയിൽ ഒത്തുകൂടിയിരുന്നു. രഹസ്യവിവരം ലഭിച്ച പൊലീസ് ഇയാളെ കാത്തുനിൽക്കുന്ന കുട്ടികളുടെ ഇടയിലേക്ക് ഇരച്ചെത്തുകയും എല്ലാവരെയും വളഞ്ഞ് പിടികൂടുകയും ചെയ്തിരുന്നു. പിടികൂടിയ 32 പേരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.

മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിലെ പ്രതിയാണ് പുത്തൂർ സ്വദേശി തീക്കാറ്റ് സാജൻ. അടുത്തിടെ ജയിൽമോചിതനായ സാജൻ ഇൻസ്റ്റാഗ്രാം വഴിയാണ് അനുയായികളെ ഉണ്ടാക്കിയത്. ശേഷം എസ് ജെ എന്ന പേരിൽ ഇവരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കി. തുടർന്നായിരുന്നു തെക്കേഗോപുരനടയിൽ ജന്മദിനാഘോഷം ഒരുക്കാൻ പ്ലാൻ ചെയ്തത്. സർപ്രൈസ് ആയി വരാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ അതിന് മുൻപ് വിവരം മണത്തറിഞ്ഞ് പൊലീസുകാർ സർപ്രൈസ് എൻട്രി നടത്തി. ഇതോടെ സാജന് മുങ്ങുകയായിരുന്നു.

dot image
To advertise here,contact us
dot image