
തിരുവനന്തപുരം: ഒരു വര്ഷത്തേക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില് ബിയര്, വൈന് പാര്ലര് അനുവദിക്കാന് തീരുമാനമായതായി എക്സൈസ് മന്ത്രി എം ബി രാജേഷ്. പക്ഷേ ഇതുവരെ ഇതിനുള്ള ലൈസന്സിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്ക്കാര് ടൂറിസം മേഖലകളായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സ്ഥലങ്ങളില് പ്രവര്ത്തിക്കുന്നതും സംസ്ഥാന ടൂറിസം വകുപ്പ് നല്കുന്ന ക്ലാസിഫിക്കേഷന് ലഭിച്ചിട്ടുളളതുമായ റസ്റ്ററന്റുകൾക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷന് ലഭിച്ചിട്ടുളളതുമായ ഹോട്ടലുകള്ക്കും പാദവാര്ഷിക അടിസ്ഥാനത്തില് ഇത്തരം ലൈസന്സ് അനുവദിക്കുന്നതിനു 2023-24 വര്ഷത്തെ അബ്കാരി നയത്തില് തീരുമാനം എടുത്തിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ലൈസന്സുകള്ക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിദേശ വിനോദസഞ്ചാരികള് ഒരുപാട് എത്തുന്ന മേഖലകളിൽ മദ്യത്തിൻ്റെ ലഭ്യത ഒഴിച്ചുകൂടാൻ ആവില്ല. ഇത്തരം കേന്ദ്രങ്ങളില് പ്രവര്ത്തിച്ചു വരുന്ന ചെറുതും വലുതുമായ റസ്റ്ററന്റുകളില് വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് അനധികൃത മദ്യവില്പന നടക്കുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. ഇതു തടയുന്നതിനായി നടത്തുന്ന പരിശോധനകളും തുടര്നടപടികളും പലപ്പോഴും വിദേശ വിനോദസഞ്ചാരികള്ക്ക് അസൗകര്യങ്ങള് ഉണ്ടാകുന്നതായും കാണപ്പെടുന്നുണ്ട്.
അതുകൊണ്ട് തന്നെ വിനോദസഞ്ചാരികള് ഏറെ എത്തുന്ന സ്ഥലത്ത് മദ്യത്തിൻ്റെ ലഭ്യതയുണ്ടാക്കാൻ തീരുമാനം എടുക്കുന്നത്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികള് ധാരാളമായി എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില് പ്രവര്ത്തിക്കുന്ന റസ്റ്ററന്റുകള്ക്ക് വിനോദസഞ്ചാരികള് എത്തുന്ന കാലയളവിലേക്ക് ബിയര്, വൈന് ലൈസന്സ് അനുവദിക്കാന് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ഓടും കള്ളൻ, ജയിൽ ചാടും കള്ളൻ, പൊലീസിനെ കണ്ടാൽ നിൽക്കും കള്ളൻ; അവസാനം വിഷ്ണു പിടിയിൽ