എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്ടിസി ബസ്, 300 മിനി ബസുകള് വാങ്ങും: കെ ബി ഗണേഷ് കുമാര്

'സംസ്ഥാനത്ത് വലിച്ചുവാരി റൂട്ട് പെര്മിറ്റ് നല്കുന്നത് ഒഴിവാക്കും. ഇതിനായി എംഎല്എമാര്ക്ക് കത്ത് നല്കിയിട്ടുണ്ട്'

dot image

കൊല്ലം: കെഎസ്ആര്ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന് കൊടുത്തുതീര്ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്. രണ്ട് മാസത്തിനുള്ളില് ജീവനക്കാര്ക്ക് മാസം ആദ്യം തന്നെ ശമ്പളം നല്കും. ഇതിനായി മുഖ്യമന്ത്രിയുമായി ചര്ച്ച നടക്കുകയാണെന്നും ഗണേഷ് കുമാര് റിപ്പോർട്ടറിനോട് പറഞ്ഞു.

ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്ടിസി മിനി ബസുകള് വാങ്ങുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്ടിസി ബസുകള് ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസുകള് കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര് ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള് കഴുകുന്നതിന് പവര്ഫുള് കംപ്രസര് വാങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് വലിച്ചുവാരി റൂട്ട് പെര്മിറ്റ് നല്കുന്നത് ഒഴിവാക്കും. ഇതിനായി എംഎല്എമാര്ക്ക് കത്ത് നല്കിയിട്ടുണ്ട്. വേഗപ്പൂട്ട് വിച്ഛേദിച്ച് വാഹനം ഓടിക്കുന്നവര്ക്കെതിരെ കര്ശന നടപടിയുണ്ടാകും. വേഗപ്പൂട്ട് വിച്ഛേദിക്കുന്നതിന് പ്രത്യേക സംഘം പ്രവര്ത്തിക്കുന്നുണ്ട്. ഇവരെ ക്രിമിനല് കേസില് പ്രതിയാക്കും. കമ്പനിയാണ് ഇത് ചെയ്യുന്നതെങ്കില് അവരുടെ ഡീലര്ഷിപ്പ് റദ്ദ് ചെയ്യും. വേഗപ്പൂട്ട് പരിശോധന സംസ്ഥാനത്തുടനീളം തുടരും. ഓവര്ലോഡ് അല്ല ഓവര് സ്പീഡ് ആണ് അപകടം നടക്കുന്നതിന് കാരണമെന്നും മന്ത്രി ഗണേഷ് കുമാര് പറഞ്ഞു.

കറന്റ് കിട്ടാൻ വൈകിയപ്പോഴാണ് മക്കൾ ദേഷ്യത്തോടെ സംസാരിച്ചത്: ഗുരുതര ആരോപണങ്ങളുമായി അജ്മലിന്റെ മാതാവ്
dot image
To advertise here,contact us
dot image