തിരുവഞ്ചൂരിന് ഇങ്ങനെയൊരു ഉപവാസം ഇരിക്കേണ്ടി വന്നതിൽ വിഷമമുണ്ട്: രമേശ് ചെന്നിത്തല

കോട്ടയത്ത് സിപിഐഎം എംഎൽഎമാർ ഉണ്ടായിട്ട് എന്ത് ചെയ്തുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു

dot image

കോട്ടയം: കോട്ടയത്തെ ആകാശപാത വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തല. തിരുവഞ്ചൂരിന് ഇങ്ങനെയൊരു ഉപവാസം ഇരിക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു. തിരുവഞ്ചൂർ കോട്ടയത്ത് കൊണ്ടുവന്ന വികസനങ്ങൾ അനവധിയാണ്. കോട്ടയത്ത് സിപിഐഎം എംഎൽഎമാർ ഉണ്ടായിട്ട് എന്ത് ചെയ്തുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാറ്റ്പാക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപാതയുടെ നിർമ്മാണം തുടങ്ങിയത്. തൃശ്ശൂരിൽ ആകാശപാത ഏകദേശം പൂർത്തിയായി പക്ഷെ കോട്ടയത്ത് നടന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കാരണം കോട്ടയത്ത് യുഡിഎഫ് എംഎൽഎ ആയത് കൊണ്ടാണ്. ബാക്കി പണം അനുവദിക്കാതെ കോട്ടയത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാർ മറുപടി പറയണം. പണം അനുവദിക്കാത്തത് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണ്. സർക്കാർ മാറി എന്നത് കൊണ്ട് പദ്ധതി അവസാനിപ്പിക്കുന്നത് ശരിയാണോ? സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളിയാണിത്. ആകാശപാത വന്നാൽ കോട്ടയത്തെ ഗതാഗതകുരുക്കിന് പരിഹാരമാകും. രാഷ്ട്രീയപ്രേരിതമായി പദ്ധതി തടസപ്പെടുത്തുന്നത്. യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലത്തിൽ ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് എംഎൽഎമാരോട് സർക്കാർ കാണിക്കുന്നത് ചിറ്റമ്മ നയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു പുതിയ പദ്ധതിയും നൽകാറില്ല. യുഡിഎഫ് സർക്കാർ കാലത്ത് തുടങ്ങിയ പദ്ധതി പോലും പൂർത്തിയാക്കാൻ കഴിയാതെ നിൽക്കുന്നു. ഇതിന്റെ പേരിൽ സമരം നടത്തേണ്ടത് ക്ലിഫ് ഹൗസിലേക്കാണ്. ഇതുപോലെ ഗതികെട്ട ഭരണം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഒന്നരവർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കിയില്ലെങ്കിൽ ആണുങ്ങൾ വന്നിത് പൂർത്തിയാക്കുമെന്ന് രമേശ് ചെന്നിത്തല

dot image
To advertise here,contact us
dot image