
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് എ പി ഉണ്ണികൃഷ്ണന് അന്തരിച്ചു. മുന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഉണ്ണികൃഷ്ണന് ഏതാനും നാളുകളായി രോഗബാധിതനായി തികിത്സയിലായിരുന്നു. നിലവില് തൃക്കലങ്ങോട് ഡിവിഷനില് നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.വേങ്ങര കണ്ണമംഗലമാണ് സ്വദേശം. മുസ്ലിം ലീഗ് ജില്ലാ ജനറല് സെക്രട്ടറിയായിരുന്നു.
2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില് ജില്ലാ പഞ്ചായത്തംഗവും പഴയ ജില്ല കൗണ്സില് അംഗവുമായിരുന്നു. ഭാര്യ: സുഷമ, മക്കള്: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.