പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പാർട്ടി സജ്ജം, വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും: കെ സുരേന്ദ്രൻ

ഇരു മുന്നണികൾക്കും എതിരായ ശക്തമായ അടിയൊഴുക്കാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

dot image

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കും. ഇരു മുന്നണികൾക്കും എതിരായ ശക്തമായ അടിയൊഴുക്കാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കാൻ കഴിയുന്ന നല്ല സ്ഥാനാർഥിയെ പാർട്ടി നിർത്തും. എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പാണ് കടന്നുപോയത്. ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ബിജെപിക്കാണ് കിട്ടിയത്. യുഡിഎഫിന് ഇതിന്റെ ആനുകൂല്യം കിട്ടിയിട്ടില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയുടെ എംപിയായതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് പാലക്കാട്. പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫും കണ്ണാടി പഞ്ചായത്ത് സിപിഐഎമ്മുമാണ് ഭരിക്കുന്നത്.

dot image
To advertise here,contact us
dot image