
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. പതിനഞ്ചിലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് 'അമ്മയും കുഞ്ഞും' ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ചാണ് അപകടം ഉണ്ടായത്.കുട്ടികൾ അപകട നില തരണം ചെയ്തു. സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ട്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കളക്ടർ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകും.