
Jul 19, 2025
09:43 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിനെ മാറ്റി. പകരം ജി സ്പർജൻകുമാറിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല നൽകി. സി എച്ച് നാഗരാജു കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ സിഎംഡി ആകും. സഞ്ജീവ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയാകും. തൃശ്ശൂർ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ അങ്കിത് അശോകൻ ഇൻറലിജൻസ് എസ്പിയും സതീഷ് ബിനോ പോലീസ് ആസ്ഥാനത്ത് ഡിഐജിയുമാകും.
കഴിഞ്ഞ ദിവസം വയനാട് ജില്ലാ കളലക്ടറായ രേണു രാജിനെ ട്രൈബൽ വകുപ്പിലേക്ക് മാറ്റിയിരുന്നു. പകരം മേഘ ശ്രീയെ പുതിയ വയനാട് ജില്ല കലക്ടറായി നിയമിച്ചിരുന്നു. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ളയെ കൃഷി വികസന ഡയറക്ടറായും റവന്യു അഡീഷണൽ സെക്രട്ടറി ബി അബ്ദുൾ നാസറിനെ ഫിഷറീസ് ഡയറക്ടറായും നിയമിച്ചിരുന്നു.