ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ വലയിലാക്കുന്ന യുവാവിന് പൊലീസിൻ്റെ മറുപണി; അറസ്റ്റ്

അജ്മലിന്റെ ഫോണ് നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്ത്ഥിനികളുടെ കൈവശമില്ലായിരുന്നു

dot image

മലപ്പുറം: ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര് ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില് മുഹമ്മദ് അജ്മലാണ് കല്പകഞ്ചേരി പൊലീസിന്റെ പിടിയിലായത്. പഴയ സ്വര്ണ്ണം പുതിയതാക്കി നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇന്സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്ത്ഥിനികളുടെ സ്വര്ണ്ണം അജ്മല് ഊരി വാങ്ങിയത്.

എന്നാൽ സ്വർണ്ണം നൽകിയതിന് ശേഷം ഇന്സ്റ്റാഗ്രാമിലൂടെയുള്ള ബന്ധം നിലച്ചു. ഇതോടെ വിദ്യാര്ത്ഥിനികള് വിവരം വീട്ടുകാരെ അറിയിച്ചു പൊലീസില് പരാതി നല്കുകയായിരുന്നു. അജ്മലിന്റെ ഫോണ് നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്ത്ഥിനികളുടെ കൈവശമില്ലായിരുന്നു. അങ്ങനെയാണ് അജ്മൽ വെച്ച കെണിയിൽ തന്നെ അജ്മലിനെ കുടുക്കാൻ പൊലീസ് തീരുമാനിച്ചത്. ഒരു സ്ത്രീയുടെ പേരില് ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മല് ശ്രമിച്ചു.

സ്വര്ണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കയ്യോടെ പൊക്കി. പെണ്കുട്ടികളില് നിന്ന് വാങ്ങിയ സ്വര്ണ്ണാഭരണങ്ങള് ചമ്രവട്ടം നരിപ്പറമ്പില് വെച്ച് സുഹൃത്ത് നിഫിന് കൈമാറിയെന്നാണ് അജ്മല് പൊലീസിന് നല്കിയിട്ടുള്ള മൊഴി. ഇയാളുമായുള്ളതും ഇന്സ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മൽ മൊഴി നൽകി. പെണ്കുട്ടികള് അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സുഹൃത്ത് നിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാര് ഡോറില് കയറിയിരുന്ന് യാത്ര, ഗ്യാപ്പ് റോഡില് വീണ്ടും അപകടയാത്ര
dot image
To advertise here,contact us
dot image