
May 25, 2025
09:43 AM
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പൊലീസിൽ പരാതി നൽകിയത്.
ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. സിനിമയ്ക്കായി 6 കോടി രൂപയാണ് പരാതിക്കാരി നൽകിയത്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. എന്നാൽ സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല എന്ന് പരാതിക്കാരി പറയുന്നു.
മറക്കാത്ത 'പഴന്തമിഴ് പാട്ടി'ന്റെ ഈണം; എം ജി രാധാകൃഷ്ണന്റെ ഓർമ്മകള്ക്ക് 14 വയസ്വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചെന്നും സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.