സംസ്ഥാനത്ത് 49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; ജൂലൈ നാല് മുതൽ നാമനിര്ദ്ദേശപത്രിക സമർപ്പിക്കാം

നാമനിര്ദ്ദേശപത്രിക ജൂലൈ നാല് മുതല് 11 വരെ സമര്പ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശവാര്ഡുകളില് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30നാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാര്ഡ് ഉള്പ്പെടെ 49 തദ്ദേശ വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും.

നാമനിര്ദ്ദേശപത്രിക ജൂലൈ നാല് മുതല് 11 വരെ സമര്പ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. തിരഞ്ഞെടുപ്പ് സ്ഥാനാര്ത്ഥിത്വം പിന്വലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണല് ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയും യുഡിഎഫിന് മുന്നേറ്റവുമുണ്ടായതിന് പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ ആകാംക്ഷയോടെയാണ് മുന്നണികള് ഉറ്റുനോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില് എൽഡിഎഫ് ജയസാധ്യത കണക്കുകൂട്ടിയിരുന്ന മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നേറുകയായിരുന്നു. യുഡിഎഫ് 18 സീറ്റുകള് നേടിയപ്പോള് എല്ഡിഎഫ് വിജയം ഒരു സീറ്റിലൊതുങ്ങി. ഒരു മണ്ഡലത്തില് എന്ഡിഎയും വിജയിച്ചു.

dot image
To advertise here,contact us
dot image