തിരുവനന്തപുരം വിമാനത്താവളത്തിൽ സേവന നിരക്ക് വർധന പ്രാബല്യത്തിൽ; വന്നിറങ്ങാനും പോകാനും ഇരട്ടി ചാർജ്

വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവരും വന്നിറങ്ങുന്നവരും 2000 രൂപയോളമാണ് അധികമായി നൽകേണ്ടി വരിക

dot image

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ സേവന നിരക്ക് വർധന പ്രാബല്യത്തിൽ. രാജ്യാന്തര യാത്രക്കാർ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കിൽ ഇനി മുതൽ 1540 രൂപയും വന്നിറണമെങ്കിൽ 660 രൂപയും നൽകേണ്ടി വരും. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾക്കുള്ള ലാൻഡിങ് ചാർജും വർദ്ധിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഏർപ്പെടുത്തിയ യൂസർ ഡെവലപ്മെൻറ് ഫീയാണ് കുത്തനെ ഉയർത്തിയിട്ടുള്ളത്. ഇതോടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവരും വന്നിറങ്ങുന്നവരും 2000 രൂപയോളമാണ് അധികമായി നൽകേണ്ടി വരിക. മാത്രമല്ല, വർഷാവർഷം യൂസർ ഫീ വർധിച്ചുകൊണ്ടിരിക്കും.

2025-26 വരെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവർ 1680 രൂപയും വരുന്നവർ 720 ആണ് നൽകേണ്ടത്. 2026 - 27 എത്തുമ്പോൾ ഇത് യഥാക്രമം 1820 രൂപയും 780 രൂപയുമാകും. ആഭ്യന്തര യാത്രക്കാർക്ക് 770 രൂപയും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രം 840, 910 രൂപ എന്ന കണക്കിലും നൽകേണ്ടിവരും. ഇവിടേക്ക് വന്നിറങ്ങുന്നവർക്ക് 330 രൂപയും പിന്നീടങ്ങോട്ട് 360, 390 എന്നിങ്ങനെയുമാണ് നിരക്കുകൾ.

സർവീസിന് എയർ ഇന്ത്യയിൽ ജീവനക്കാരില്ല; രണ്ട് വിമാനങ്ങൾ റദ്ദാക്കി

വിമാനങ്ങളുടെ ലാൻഡിംഗ് ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ടൺ വിമാനഭാരത്തിന് 309 രൂപ ആയിരുന്നത് മൂന്നിരട്ടിയോളമായി 890 രൂപയിൽ എത്തി. പാർക്കിംഗ് ചാർജും സമാനമായി വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ നേരിടുന്ന യാത്രാ ദുരിതത്തിന് പുറമെയാണ് തിരുവനന്തപുരം വിമാനത്താവളം ഈടാക്കുന്ന യൂസർ ഫീ എന്ന അമിതഭാരം. പ്രവാസി സംഘടനകൾ അടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image