പോസ്റ്റര് പതിച്ചത് റെയിന്കോട്ടും ഹെല്മെറ്റും ധരിച്ചെത്തി; പരാതി നല്കി പാലക്കാട് ഡിസിസി

ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന് എത്തിയ ജീവനക്കാരാണ് ജില്ലാ നേതൃത്വത്തിനെതിരെ വിമര്ശങ്ങള് ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റര് ആദ്യം കണ്ടത്.

dot image

പാലക്കാട്: പാലക്കാട് ഡിസിസി ഓഫീസില് കോണ്ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്റര് പതിക്കുന്ന സിസിടിവി ദൃശ്യങ്ങള് പുറത്ത്. റെയിന്കോട്ടും ഹെല്മെറ്റും ധരിച്ചയാള് പോസ്റ്റര് പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഡിസിസി നേതൃത്വം പൊലീസില് പരാതി നല്കി.

ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന് എത്തിയ ജീവനക്കാരാണ് ജില്ലാ നേതൃത്വത്തിനെതിരെ വിമര്ശങ്ങള് ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റര് ആദ്യം കണ്ടത്. ആലത്തൂരിലെ തോല്വിക്ക് കാരണക്കാരനായ പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് രാജിവെക്കണമെന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. എ തങ്കപ്പന് സിപിഐഎമ്മില് നിന്നും പണം വാങ്ങിയെന്നും മണ്ഡലത്തിന്റെ ചുമതലയുണ്ടായിട്ടും കൃത്യമായി പ്രവര്ത്തിക്കാത്തതുമാണ് തോല്വിക്ക് കാരണമെന്നും ആരോപിക്കുന്ന പോസ്റ്ററാണ് പതിച്ചത്.

ഡിസിസി ഓഫീസിലെ സിസിടിവിയില് നിന്നാണ് ശനിയാഴ്ച രാത്രി 9.30 ഓടെ പോസ്റ്റര് പതിക്കുന്ന ദൃശ്യങ്ങള് ലഭിച്ചത്. റെയിന്കോട്ടും ഹെല്മെറ്റും ധരിച്ചയാള് പോസ്റ്റര് പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. സംഭവത്തില് സിസിടിവി ദൃശ്യങ്ങളടക്കം ഉള്പ്പെടുത്തി ജില്ലാ കോണ്ഗ്രസ് നേതൃത്വം പൊലീസിന് പരാതി നല്കി. ആലത്തൂരിലെ തോല്വിയില് സ്ഥാനാര്ഥിയായ രമ്യ ഹരിദാസിനെ പഴിചാരി ജില്ലാ നേതൃത്വം എത്തിയതിനു പിന്നാലെ, ഇത് രണ്ടാം തവണയാണ് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്ററുകള് പ്രത്യക്ഷപ്പെടുന്നത്.

dot image
To advertise here,contact us
dot image