കണ്ണൂര് വിഷയത്തിൽ പറഞ്ഞത് പറയാന് ആഗ്രഹിച്ച കാര്യങ്ങള്; ബിനോയ് വിശ്വം

'എല്ലാ കുറ്റവും സിപിഐഎമ്മിന്, സിപിഐക്ക് ഒരു കുറ്റവുമില്ല എന്ന നിലപാടില്ല'

dot image

തിരുവനന്തപുരം: മനു തോമസിന്റെ ആരോപണവുമായി ബന്ധപ്പെട്ട് കണ്ണൂര് വിഷയത്തിൽ തന്റെ പ്രസ്താവന പറയാന് ആഗ്രഹിച്ച കാര്യങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെങ്കൊടി തണലില് അധോലോക സംസ്കാരം വളരരുത്. കമ്യുണിസ്റ്റ് പാര്ട്ടിക്ക് വേണ്ടി പറയാന് ആഗ്രഹിച്ച കാര്യങ്ങളാണ് ഞാന് പറഞ്ഞത്. എല്ഡിഎഫ് ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് വളരണം. എം എം ഹസന്റെ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുന്നു. എല്ഡിഎഫിന് തുടര് ഭരണം ജനങ്ങള് നല്കിയത് ഒരുപാട് പ്രതീക്ഷയിലാണ്. ജനങ്ങളുടെ പ്രതീക്ഷ കൈവിടില്ല.

എല്ഡിഎഫ് തിരുത്തി മുന്നോട്ട് പോകും. എല്ലാ കുറ്റവും സിപിഐഎമ്മിന്, സിപിഐക്ക് ഒരു കുറ്റവുമില്ല എന്ന നിലപാട് സിപിഐക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില് നിന്ന് കേള്ക്കുന്ന കഥകള് ചെങ്കൊടിക്ക് അപമാനമാണെന്ന് ബിനോയ് വിശ്വം ഇന്നലെ വിമര്ശിച്ചിരുന്നു.

'കണ്ണൂരില് നിന്ന് കേള്ക്കുന്ന കഥകള് ചെങ്കൊടിക്ക് അപമാനം': വിമര്ശിച്ച് ബിനോയ് വിശ്വം

കണ്ണൂരില് നിന്ന് സ്വര്ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹമാധ്യമങ്ങളില് ഇടതുപക്ഷ വേഷം കെട്ടുന്നവര് അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില് ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അവര്ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം പ്രസ്താവനയില് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image