
കൊച്ചി: 2026ല് യുഡിഎഫ് സര്ക്കാര് അധികാരത്തില് വരുമെന്ന കാര്യത്തില് സംശയമില്ലെന്ന് മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്ട്ടര് ടിവിയുടെ 14ാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മെഗാഷോയില് അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തുടര് ഭരണത്തിന്റെ ഗതികേടിലാണ് ജനം. തകര്ന്നു തരിപ്പണമായ സാമ്പത്തിക രംഗവും അഴിമതിയും കൊള്ളയും കൊണ്ട് മലീനസമായ ഒരു സംസ്ഥാന ഭരണമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതില് നിന്നുള്ള മോചനം ജനങ്ങള് ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി എന്തു പറഞ്ഞാലും ഭരണ വിരുദ്ധ വികാരം ശക്തമാണ്. അതിന്റെ പ്രതിഫലനമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. കൊവിഡ് കാലത്ത് ജനങ്ങള് സര്ക്കാരിനെ രക്ഷകരായി കണ്ടു. അതാണ് കഴിഞ്ഞ തവണ എല്ഡിഎഫിന് തുടര് ഭരണം ലഭിക്കാന് കാരണം. കൊവിഡ് കാലത്തെ ആനുകൂല്യങ്ങളും കിറ്റുകളും സര്ക്കാരിന് ഗുണമായി ഭവിച്ചു. എന്നാല്, കഴിഞ്ഞ അഞ്ചു വര്ഷത്തെ ഭരണം ജനങ്ങള്ക്ക് പരിപൂര്ണ്ണമായി മടുത്തു. ജനങ്ങളുടെ പ്രതീക്ഷകളെ തകര്ത്ത സര്ക്കാരാന് ഇപ്പോള് ഇവിടെയുള്ളത്. അതിനാല് അടുത്ത തവണ ജനങ്ങള് ഈ സര്ക്കാരിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില് കോണ്ഗ്രസ് പാര്ട്ടിയില് സമ്പൂര്ണ്ണമായ ഐക്യം തിരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമാണ്. ഇതിനായി ഒരുമിച്ച് പ്രവര്ത്തിക്കണം. പുതിയ പദ്ധതികളുമായി ഒറ്റക്കെട്ടായി നിന്നാല് കോണ്ഗ്രസ് അധികാരത്തിലെത്തിക്കുമെന്നതില് സംശയമില്ല. അതിനായി പാര്ട്ടിയിലേയും മുന്നണിയിലേയും ഐക്യത്തിന് പരമാവധി ശ്രമിക്കും. ഞാന് അടുത്ത മുഖ്യമന്ത്രി ആകാണോ എന്നതൊക്കെ പാര്ട്ടിയും ജനങ്ങളുമാണ് തീരുമാനിക്കുന്നത്.
കേരളത്തിലെ പൊലീസ് സേനയെ ഇത്ര ഗതികേടിലേക്ക് നയിച്ച ആഭ്യന്തര വകുപ്പാണ് ഇപ്പോള്. ഇവിടെ പൊലീസ് പ്രവര്ത്തിക്കുന്നില്ല. പൊലീസിന്റെ കൈകളില് പാര്ട്ടിയുടെ വിലങ്ങാണ്. പൊലീസ് ഉദ്യോഗസ്ഥനമാര് സമ്മര്ദ്ദം മൂലം ആത്മഹത്യ ചെയ്യുകയാണ്. ഇത് ഭരണകക്ഷിയുടെ ഭാഗത്തുനിന്നുള്ള സമ്മര്ദ്ദമാണ്. ഗുണ്ടകളും ക്വട്ടേഷന് സംഘങ്ങളും നാട് ഭരിക്കുകയാണ്. ബിജെപിക്ക് വോട്ട് വളര്ച്ചയുണ്ടായി എന്നത് സത്യമാണ്. എല്ലാ സമുദായത്തില് നിന്നും ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കണം. പല മണ്ഡലങ്ങളിലും എല്ഡിഎഫ് വോട്ടുകള് കുത്തനെ മറിഞ്ഞു.
'ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല';തിരഞ്ഞെടുപ്പ് വിശകലനത്തില് ഉണ്ണിബാലകൃഷ്ണനെ അഭിനന്ദിച്ച് ചെന്നിത്തലകേരളത്തിലെ സിപിഐഎം ന്യൂനപക്ഷങ്ങളെ കൈവിട്ടു. അവര് ഹിന്ദുത്വ പാതയിലേക്ക് നീങ്ങുകയാണ്. അവിടെ നയപരമായ മാറ്റമാണ് കാണുന്നത്. സിപിഐഎം ഇടക്കിടക്ക് ന്യൂനപക്ഷ കാര്ഡും ഭൂരിപക്ഷ കാര്ഡും കളിക്കും. ഇപ്പോള് മുസ്ലിം ലീഗിനെ വിമര്ശിച്ചുള്ള മുഖ്യമന്ത്രിയുടേത് ഭൂരിപക്ഷ കാര്ഡിന്റേതാണ്. എന്നാല്, കോണ്ഗ്രസിന് ഇക്കാര്യത്തില് തീര്ത്തും മതേതര നിലപാടാണ്. ഇപ്പോള് മുഖം നഷ്ട്ടപ്പെട്ടത് മുഖ്യമന്ത്രിയുടേതും സര്ക്കാറിന്റേതുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.