മുഖ്യമന്ത്രി ചര്ച്ച അലോസരപ്പെടുത്താന്, മത്സരിക്കാന് താല്പര്യമുണ്ടായിരുന്നില്ല; കെ സി വേണുഗോപാല്

ആലപ്പുഴയില് മത്സരിക്കാന് ആഗ്രഹം ഉണ്ടായിരുന്നില്ല. രാഹുല് ഗാന്ധിക്കും താന് മത്സരിക്കണം എന്ന് ഉണ്ടായിരുന്നില്ല

dot image

ആലപ്പുഴ: മുഖ്യമന്ത്രി ആരെന്ന ചര്ച്ച യുഡിഎഫിനെ അലോസരപ്പെടുത്താനെന്ന് എംപി കെ സി വേണുഗോപാല്. കേരളത്തിലേത് കൂട്ടായ നേതൃത്വമാണെന്നും ആലപ്പുഴയില് മത്സരിച്ചത് തന്നെ പാര്ട്ടി നിര്ബന്ധിച്ചതിനാലാണെന്നും റിപ്പോര്ട്ടര് ടിവിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില് കെ സി വേണുഗോപാല് പറഞ്ഞു.

ആലപ്പുഴയില് മത്സരിക്കാന് ആഗ്രഹം ഉണ്ടായിരുന്നില്ല. രാഹുല് ഗാന്ധിക്കും താന് മത്സരിക്കണം എന്ന് ഉണ്ടായിരുന്നില്ല. കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം മത്സരിക്കാന് സമ്മര്ദം ചെലുത്തുകയായിരുന്നു. കേരളത്തിലെ കോണ്ഗ്രസില് ശക്തരായ ഒരുപാട് നേതാക്കളുണ്ട്. എട്ട് വര്ഷത്തെ എല്ഡിഎഫ് ഭരണം കൊണ്ട് ജനങ്ങള്ക്ക് മടുത്തിട്ടുണ്ട്. എല്ഡിഎഫ് ഭരണം അവസാനിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും കെസി വേണുഗോപാല് പറഞ്ഞു.

'എന്റെ പാര്ട്ടി വിജയിക്കുക, എന്റെ പാര്ട്ടിയുടെ ഒരു മുഖ്യമന്ത്രിയുണ്ടാവുക എന്നത് മാത്രമാണ് ആഗ്രഹം. ഞാന് മുഖ്യമന്ത്രിയാവുന്നതോ ആവാതിരിക്കുന്നതോ എന്റെ അജണ്ടയല്ല. മുഖ്യമന്ത്രിയാവാന് ആഗ്രഹിച്ചിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പില് യുഡിഎഫ് ജയിക്കണം എന്നതാണ് ആഗ്രഹം. മെയ്ക്കാട്ട് പണി എന്ന് നമ്മള് നാടന് ഭാഷയില് പറയില്ലേ. പാര്ട്ടിയ്ക്ക് വേണ്ടി അത് ചെയ്യാന് വരെ ഞാന് തയ്യാറാണ്. എല്ലാവരെയും ഉള്ക്കൊണ്ട് മുന്നോട്ട് പോവും. അതില് ഒരാളായി ജോലി ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം' കെ സി വേണുഗോപാല് വ്യക്തമാക്കി.

രാഹുല് ഗാന്ധി വയനാട്ടുകാര്ക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു. പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വരുന്നത് കേരളത്തിലെ കോണ്ഗ്രസിന് ശക്തി പകരുമെന്നതില് സംശയമില്ല. യുഡിഎഫിന് ശക്തി പകരും. പ്രയങ്ക വരുന്നത് വലിയ ആത്മവിശ്വാസമാണെന്നും അഭിമുഖത്തില് കെ സി വേണുഗോപാല് പറഞ്ഞു.

റിപ്പോര്ട്ടര് ടിവിയുടെ പതിനാലാം വാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി അനുവദിച്ച അഭിമുഖത്തിലാണ് കെ സി വേണുഗോപാല് മനസ്സ് തുറന്നത്. ലോക്സഭാ ഇലക്ഷന് കാലത്ത് നിര്ഭയമായും വസ്തുനിഷ്ഠമായും ചര്ച്ചകള് നടത്തുന്നതില് ഏറ്റവും മുന്നില് നില്ക്കുന്ന ചാനലാണ് റിപ്പോര്ട്ടര്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില് ഏറ്റവും സത്യസന്ധമായ റിപ്പോര്ട്ടുകളാണ് നല്കിയത്. എടുത്തുപറയാനുള്ളത് മീറ്റ് ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാം ആണെന്നും എപ്പോഴും കാണാന് ശ്രമിക്കാറുണ്ടെന്നും കെ സി വേണുഗോപാല് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image