കഠിന പ്രയത്നത്തിന്റെ ഫലമാണ് തൃശ്ശൂരിലെ ഫലം, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പ്രവർത്തകരുടെ ശൈലി മികച്ചതാണെന്ന് സുരേഷ് ഗോപി

dot image

തിരുവനന്തപുരം: തൃശ്ശൂരിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനപരിശ്രമം നടത്തി. അതിന്റെ ഫലമാണ് തൃശ്ശൂരിലെ വിജയം. എല്ലാവരുടെയും വോട്ടുകൾ ലഭിച്ചു എന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പുകളിൽ അത് പ്രതിഫലിക്കും. തൃശ്ശൂരിലെ പ്രവർത്തകരുടെ ശൈലി മികച്ചതാണ്. വോട്ടർമാരുടെ മനോഗതി കൃത്യമായി മനസ്സിലാക്കിയാണ് അവർ പ്രവർത്തിച്ചത്. അതാണ് വിജയത്തിന് നിദാനമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒന്നരവർഷം തൃശ്ശൂരിൽ കഠിന പ്രയത്നം നടത്തി. കേരളത്തിലെ ജനങ്ങൾ ബിജെപിയോടൊപ്പം എത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രബല മുന്നണികളെ അമ്പരാപ്പിക്കാൻ സാധിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് പ്രതികരണം. യോഗത്തിൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും എത്തിയിരുന്നു. മോദിക്കും കേരളത്തിലെ നേതാക്കൾ ഉൾപ്പടെ എല്ലാവർക്കും നന്ദി പറഞ്ഞ ജോർജ് കുര്യൻ കേരളത്തിൽ ബിജെപിയുടെ സംഘടന സംവിധാനം ശക്തിപ്പെട്ടുവെന്ന അഭിപ്രായം പ്രകടിപ്പിച്ചു.

74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം. 412338 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 4,15,089 വോട്ട് നേടിയായിരുന്നു യുഡിഎഫിലെ ടി എന് പ്രതാപന്റെ വിജയം. എന്നാൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സുരേഷ് ഗോപിക്ക് ഇക്കുറി 1,18,516 വോട്ടാണ് അധികം ലഭിച്ചത്.

dot image
To advertise here,contact us
dot image