
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം. കൊടിഞ്ഞി കുറൂൽ സ്വദേശി ഒ പി സൈതലവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വർണാഭരണമാണ് കള്ളൻ മോഷ്ടിച്ചത്. വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചായിരുന്നു മോഷണം.
ശനിയാഴ്ച്ച പുലർച്ചെ 12 മണിയോടെയാണ് മോഷണം നടന്നത് എന്നാണ് സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഷർട്ട് ധരിക്കാതെയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. കുടുംബം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എല്ലാം മടുത്തു; പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല; നമ്പി നാരായണന്