വാര്ഡ് വിഭജനം സുതാര്യമല്ലെന്ന് ആരോപണം; തദ്ദേശ സ്ഥാപനങ്ങളില് ജാഗ്രതസമിതി രൂപീകരിക്കാന് ബിജെപി

എല്ഡിഎഫ് സര്ക്കാരിന്റെ നയങ്ങള്ക്കെതിരെ ജനം വോട്ട് ചെയ്തെന്നും കെ സുരേന്ദ്രന് പറഞ്ഞു.

dot image

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി വോട്ടിംഗ് ശതമാനം ഉയര്ത്തിയത് എല്ഡിഎഫിനും യുഡിഎഫിനും ആശങ്കയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. അടിസ്ഥാന ജനവിഭാഗങ്ങള് വികസന രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിന്റെ തെളിവാണ് ബിജെപി മുന്നേറ്റം. എല്ഡിഎഫ് സര്ക്കാരിന്റെ നയങ്ങള്ക്കെതിരെ ജനം വോട്ട് ചെയ്തെന്നും കെ സുരേന്ദ്രന് പറഞ്ഞു.

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് സിപിഐഎമ്മും കോണ്ഗ്രസും മുസ്ലിം ലീഗും പല ന്യായങ്ങളാണ് പറയുന്നത്. സിപിഐഎം മത ഭീകരവാദികളെ കൂട്ടുപിടിച്ചു. മുസ്ലിങ്ങളില് ഭീതിയുണ്ടാക്കി അവരുടെ വോട്ട് നേടാന് എല്ഡിഎഫ് പല പ്രചാരണ വേലകളും നടത്തി. എന്നാല് ഹിന്ദു-മുസ്ലിം വോട്ടുകള് അവര്ക്ക് നഷ്ടമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതിക്കെതിരെ ആളുകള് പ്രതികരിച്ചു തുടങ്ങിയെന്നും കെ സുരേന്ദ്രന് പറഞ്ഞു.

ജനവിധി അട്ടിമറിക്കാന് സര്ക്കാര് വാര്ഡ് വിഭജനം നടത്തുകയാണെന്നും ഇത് സുതാര്യമല്ലെന്നും സുരേന്ദ്രന് ആരോപിച്ചു. ഇത് സംബന്ധിച്ച ബില് അവതരിപ്പിച്ച ദിവസം യുഡിഎഫ് ഇറങ്ങി പോയി. ഇരുകൂട്ടരും അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയം കളിക്കുകയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി ജാഗ്രത സമിതി രൂപീകരിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.

കരുവന്നൂരില് സഹകരണ കൊള്ളയ്ക്കെതിരെ ബിജെപി നടത്തിയ സമരം വിജയിച്ചു. യുഡിഎഫും ഇത്തരം സഹകരണ കൊള്ളകള് നടത്തുന്നുണ്ടെന്ന് സുരേന്ദ്ര ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ് സര്ക്കാര്. ലൈഫ് പദ്ധതി അവതാളത്തിലാണ്. കേന്ദ്ര വിഹിതം കൈയില് ഉണ്ടായിട്ടും വീട് നല്കാന് കഴിയുന്നില്ല . ജല് ജീവന് മിഷന് പദ്ധതി നടക്കുന്നില്ല. കേന്ദ്ര വിഹിതം മുഴുവന് കിട്ടിയിട്ടും ജല് ജീവന് മിഷന് പദ്ധതി മുടങ്ങി. ആയുഷ്മാന് ഭാരത് പദ്ധതിയും കേരളത്തില് അവതാളത്തിലാണ്. പഞ്ചായത്തുകളില് ഭരണ സ്തംഭനമാണ്. മാലിന്യങ്ങള് നീക്കാത്തത് കാരണം രോഗ വ്യാപനമുണ്ടായി. സര്ക്കാര് കെടുകാര്യസ്ഥക്കെതിരെ പ്രക്ഷോഭം ഉണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു.

dot image
To advertise here,contact us
dot image