
പത്തനംതിട്ട: പത്തനംതിട്ടയിൽ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്തിയ ട്യൂഷൻ ക്ലാസ് നിർത്തിച്ച് പൊലീസ്. മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച ദിവസം ട്യൂഷൻ ക്ലാസ് നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ് യു പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പത്തനംതിട്ട മൈലപ്രയിലെ ട്യൂഷൻ സെൻ്ററിന് മുന്നിലാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ട്യൂഷന് വന്ന കുട്ടികളെ സെൻ്ററിൽ നിന്ന് മാറ്റി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിൽ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ഒരു ട്യൂഷൻ സെൻ്റർ പോലും പ്രവർത്തിക്കരുതെന്ന് കളക്ടർ പ്രത്യേകം നിർദേശിച്ചിരുന്നു.
ട്യൂഷൻ സെൻ്ററുകൾക്കും അവധി പ്രഖ്യാപിച്ചതായി ഇന്ന് വെളുപ്പിനാണ് അറിഞ്ഞതെന്ന് അധ്യാപകൻ പറഞ്ഞു. ' ഇവിടെ ഇന്ന് ട്യൂഷൻ ഇല്ല. ട്യൂഷൻ സെൻ്ററുകൾക്കും അവധി പ്രഖ്യാപിച്ചതായി ഇന്ന് വെളുപ്പിനെ അഞ്ചുമണിക്കാണ് ഞാൻ അറിയുന്നത്. അപ്പോൾ തന്നെ ഇന്ന് ക്ലാസില്ലെന്ന് കുട്ടികൾക്ക് മെസ്സേജ് അയച്ചിരുന്നു. നൂറോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. ഇത് അറിയാതെ എത്തിയ കുട്ടികളാണ്. ഏഴ് പേരുണ്ട്. അവരുടെ മാതാപിതാക്കൾ വന്ന് കൊണ്ടുപോകും. അതിനാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. ട്യൂഷൻ സെൻ്ററിലെ അധ്യാപകൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ബിജെപിക്ക് വോട്ട് ലഭിക്കാന് വെള്ളാപ്പള്ളിയെ പോലുള്ളവർ പ്രവര്ത്തിച്ചു: എം വി ഗോവിന്ദന്വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെഎസ്യു പ്രവർത്തകൻ പറഞ്ഞു. മഴയും കെടുതികളും കാരണം അവർക്ക് ദുരിതമില്ലാതിരിക്കാനാണ് അവധി പ്രഖ്യാപിക്കുന്നത്. ട്യൂഷൻ സെൻ്ററുകൾക്ക് ഈ രാജ്യത്ത് പ്രത്യേക നിയമം ഉണ്ടോയെന്ന് കെഎസ്യു പ്രവർത്തകൻ ചോദിച്ചു. ഒന്നും പ്രവർത്തിക്കാൻ പാടില്ലെന്നാണ് ജില്ലാ കളക്ടർ പറഞ്ഞത്. അപ്പോഴും രാവിലെ ഇവിടെ ട്യൂഷൻ ക്ലാസ് കുറന്ന് പ്രവർത്തിച്ചിരിക്കുകയാണ്. ഞങ്ങൾ വന്നപ്പോൾ ഇവിടെ പഠിപ്പിക്കുകയായിരുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു.