
May 17, 2025
09:39 PM
നടൻ സിദ്ദിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി. 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ' എന്ന കുറിപ്പോടെയാണ് താരം തന്റെ പ്രിയ സഹപ്രവർത്തകന്റെ വേദനയിൽ പങ്കുചേർന്നത്. സിദ്ദിഖും റാഷിനും ഒന്നിച്ച് നിൽക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.
ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു റാഷിന്റെ മരണം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സാപ്പി എന്നാണ് റാഷിനെ വിളിച്ചിരുന്നുത്. ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാൻ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.
നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചുസാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദിഖ് സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. സാപ്പിയുടെ പിറന്നാള് ആഘോഷത്തില് നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഷഹീൻ സിദ്ദിഖിന്റെ വിവാഹ പരിപാടിയിൽ നിറ സാന്നിധ്യമായിരുന്നു റാഷിൻ.