
കൊല്ലം: കെഎസ്ആർടിസി ബസും ടെമ്പോ വാനും അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ടെമ്പോ വാനിൻ്റെ ഡ്രൈവറായ പൂയപ്പിള്ളി സ്വദേശി ഷിബു ആണ് മരിച്ചത്. വാഹനത്തിൽ സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന 40തിൽ അധികം പേർക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.
റോഡരികിൽ കൂട്ടിയിട്ട കല്ലിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിച്ച് നിൽക്കുകയായിരുന്നു. റബ്ബർ തൈകളുമായി വന്ന ടെമ്പോ വാൻ ഇലക്ട്രിക് പോസ്റ്റിലുമിടിച്ചു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.
കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്അഞ്ചൽ ആയൂർ റോഡിൽ ആയൂർ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അഞ്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസ്സും ടെമ്പോ വാനുമാണ് അപകടത്തിൽപ്പെട്ടത്.